ചൈനീസ് നഗരമായ ഷാങ്ഹായിയിൽ കോവിഡ് മരണം കൂടുന്നു
ചൈനീസ് നഗരമായ ഷാങ്ഹായിയിൽ കോവിഡ് മരണം കൂടുന്നു. തിങ്കളാഴ്ച ഏഴു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആശങ്ക കുത്തനെ ഉയർന്നു. മരിച്ചവരൊക്കെയും 60 വയസ് പിന്നിട്ടവരാണെന്നാണ് റിപ്പോർട്ട്. ഒമിക്രോണിന്റെ പുതിയ വകഭേദം സൃഷ്ടിച്ച കോവിഡ് തരംഗം നിമിത്തം കടുത്ത നിയന്ത്രണങ്ങളാണ് ഷാംഗ്ഹായിയിൽ നഗരത്തിൽ. ചൈനയിലെ ആകെ കോവിഡ് കേസുകളുടെ 90 ശതമാനവും ഷാംഗ്ഹായ് നഗരത്തിൽ നിന്നാണ്. ജിലിൻ പ്രവിശ്യയിലും വൈറസ് ബാധ വ്യാപകമാണ്. ഒരു വര്ഷത്തിന് ശേഷം ചൈനയില് കോവിഡ് മരണമുണ്ടായത് ജിലിന് പ്രവിശ്യയിലായിരുന്നു. ഡല്റ്റ, ഒമിക്രോണ് വേരിയന്റുകളെ നിയന്ത്രണത്തിലാക്കിയശേഷം ചൈനയിലുണ്ടാവുന്ന കോവിഡ് മരണങ്ങളാണിത്. ഷാങ്ഹായിയിലെ പ്രായമായവരെ പരിചരിക്കുന്ന രണ്ട് കേന്ദ്രങ്ങളില് കോവിഡിന്റെ ഒമിക്രോണ് വകഭേദം പടര്ന്നുവെന്ന് റിപ്പോര്ട്ടുകളുണ്ട്. ഷാങ്ഹായിയില് 25 മില്യണ് ആളുകളെ തുടര്ച്ചയായി കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുമ്പോഴും രോഗികളുടെ എണ്ണം കുറയുന്നില്ല. 22,000 പേര്ക്കാണ് ഞായറാഴ്ച നഗരത്തില് കോവിഡ് ബാധിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

