റോഡ് സുരക്ഷയ്ക്ക് സംസ്ഥാനത്ത് പ്രവര്ത്തന സജ്ജമാകുന്നത് 704 ക്യാമറകള്
റോഡ് സുരക്ഷക്കായി സംസ്ഥാനത്ത് പ്രവര്ത്തന സജ്ജമാകുന്നത് 704 ക്യാമറകള്.235കോടി രൂപ ചെലവില് സ്ഥാപിച്ച ക്യാമറകള് ഉടന് സംസ്ഥാനമാകെ പ്രവര്ത്തിച്ചു തുടങ്ങും. മോട്ടോര് വാഹന വകുപ്പിന് കീഴിലാണ് ആധുനിക കാമറകള് സ്ഥാപിച്ചത്. ഇതിന്റെ ട്രയല് റണ് നടന്നുവരുകയാണ്. കെല്ട്രോണ് ആഗോള ടെന്ഡറിലൂടെ സ്വകാര്യ കമ്പനിക്കാണ് കരാര് നല്കിയത്. ബില്റ്റ് ഓപറേറ്റ് ഓണ് ട്രാന്സ്ഫര് (ബൂട്ട്) അടിസ്ഥാനത്തിലാണ് പദ്ധതി. ദേശീയ-സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും ക്യാമറകള് സ്ഥാപിക്കുന്നുണ്ട്. റോഡ് നിയമങ്ങള് ലംഘിക്കുന്ന വാഹനങ്ങളുടെ ഉടമകള്ക്ക് കണ്ട്രോള് റൂമില്നിന്ന് തത്സമയം നോട്ടീസ് അയക്കുന്ന സംവിധാനങ്ങളോടുകൂടിയ ക്യാമറകളാണ് വരുന്നത്. ഏറ്റവും കൂടുതല് ക്യാമറകള് തിരുവനന്തപുരം ജില്ലയിലാണ്-89. കൊല്ലം 51, പത്തനംതിട്ട 44, ആലപ്പുഴ 41, കോട്ടയം 44, ഇടുക്കി 38, എറണാകുളം 34, തൃശൂര് 49, പാലക്കാട് 47, മലപ്പുറം 49, കോഴിക്കോട് 63, വയനാട് 27, കണ്ണൂര് 50, കാസര്കോട് 47 ക്യാമറകള് വീതമാണ് സഥാപിച്ചത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

