വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ്.അയ്യര്‍.

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുവച്ച്  പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ്.അയ്യര്‍.

വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തച്ചുവടുവച്ച് പത്തനംതിട്ട ജില്ലാ കളക്റ്റർ ദിവ്യ എസ്.അയ്യര്‍. എം ജി സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന്റെ ഭാഗമായ ഫ്ലാഷ് മോബിലാണ് കളക്റ്റർ ചുവടുവച്ചത്.
കലോത്സവത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി വിവിധ കോളജുകളില്‍ ഫ്ലാഷ് മോബ് നടത്തിയ പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് കളക്റ്ററും അപ്രതീക്ഷിതമായി ഒപ്പംകൂടിയത്. കലോത്സവത്തിന്റെ വൈദ്യുതാലങ്കാരം ഉദ്ഘാടനം ചെയ്യാന്‍ ജില്ലാ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു കളക്റ്റർ ഫ്ലാഷ് മോബിന്റെ സമാപനവും ഇതോടൊപ്പം നടത്തി. ഇതിനൊപ്പമാണ് നൃത്തച്ചുവടുകളുമായി കളക്റ്ററും കൂടിയത്. വിദ്യാര്‍ഥികള്‍ക്കൊപ്പം മനോഹര നൃത്തച്ചുവടുകള്‍ വയ്ക്കുന്ന കളക്റ്ററുടെ വിഡിയോ വിവിധ സമൂഹമാധ്യമങ്ങളില്‍ വൈറലായി. സ്കൂള്‍ പഠനകാലത്ത് സ്ഥിരമായി കലാതിലകം നേടിയിട്ടുള്ള ദിവ്യ, കുച്ചിപ്പുടി, ഒഡീസി, കഥകളി, മോണോ ആക്‌ട്, ക്ലാസിക്കല്‍ സംഗീതം എന്നിവയില്‍ ഏറെ തിളങ്ങിയിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൽ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.