പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്

പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോര്‍ട്‌മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. www.admission.dge.kerala.gov.in വെബ്‌സൈറ്റില്‍ പരിശോധിക്കാം. പരിശോധനയും തിരുത്തലും 31 നു വൈകിട്ട് 5 നു മുന്‍പ് ചെയ്യണം. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനാണ് പ്രസിദ്ധീകരിക്കുന്നത്. ട്രയല്‍ അലോര്‍ട്‌മെന്റ് 28ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. സാങ്കേതിക തടസ്സം കാരണമാണ് ഇന്നത്തേക്ക് ലേക്ക് മാറ്റിയത്. ക്ലാസുകള്‍ ഓഗസ്റ്റ് 22നു തുടങ്ങുന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

Photo Courtesy : Google/ images are subject to copyright       

കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത്  എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും  വാക്‌സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്‌ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.

# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.