ഈ വർഷത്തെ എം ബി എ അവാർഡ് ഡോ. എ വി അനൂപിന്

ഈ വർഷത്തെ എം ബി എ അവാർഡ് ഡോ. എ വി അനൂപിന്

ഈ വർഷത്തെ എം ബി എ ( മൾട്ടി മില്യനയർ  ബിസിനസ്സ് അച്ചീവർ  ) അവാർഡിന്  എ വി എ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ്  ഡയറക്ടർ ഡോ. എ വി അനൂപിനെ തെരഞ്ഞെടുത്തു. 2022 ആഗസ്റ്റ് 1  തിങ്കളാഴ്ച്ച  വൈകുന്നേരം 4 ന് കൊച്ചി ലെ മെറിഡിയൻ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ  അവാർഡ് സമ്മാനിക്കും.  ബിസിനസ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, സംരഭകത്വത്തോടൊപ്പംതന്നെ  സാമൂഹിക പ്രതിബദ്ധതയുമുള്ള  വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുന്നത്. എം.ബി.എ അവാര്‍ഡ് ജേതാക്കൾക്ക് ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ലബ്ബായ  ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ അംഗത്വം ലഭിക്കും. വർഷത്തിലൊരിക്കൽ ഒരാൾക്ക് മാത്രമേ എഫ്ഐസിഎഫിൽ പ്രവേശനം  ലഭിക്കുകയുള്ളു.

ശ്രീ. വി.പി.നന്ദകുമാർ, ശ്രീ. ജോയ് ആലുക്കാസ്, ശ്രീ. എം.എ.യൂസഫ് അലി, ശ്രീ. ടി.എസ്.കല്യണരാമൻ, ശ്രീ. പി.എൻ.സി.മേനോൻ, ശ്രീ. ഗോകുലം ഗോപാലൻ, ഡോ.രവി പിള്ള,  ശ്രീ. എം. പി. രാമചന്ദ്രൻ, ശ്രീ. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ശ്രീ. സാബു. എം ജേക്കബ്, ഡോ .വിജു ജേക്കബ് എന്നിവരാണ് മുൻ എം ബി എ അവാർഡ് ജേതാക്കൾ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.