അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള് മരിച്ചു
അട്ടപ്പാടിയിൽ വീണ്ടും കാട്ടാന ആക്രമണം; ഒരാള് മരിച്ചു. പുതൂർ പഞ്ചായത്തിലെ മുതലത്തറയിലാണ് കാട്ടാനയുടെ ചവിട്ടേറ്റ് പെരിയസ്വാമിയെന്ന രാമദാസ് മരിച്ചത്. അട്ടപ്പാടിയിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണത്തെ തുടർന്നുണ്ടായ മരണമാണിത്. ഇന്നലെ രാത്രി 9.30 ഓടെ ഭവാനിപ്പുഴയിൽ നിന്ന് വെള്ളം എടുക്കാൻ പോയപ്പോഴാണ് രാമദാസിനെ കാട്ടാന ആക്രമിച്ചത്. തലയ്ക്ക് ചവിട്ടേറ്റ രാമദാസ് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അഗളി പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona