ഇന്ത്യ സിംബാബ്വെ രണ്ടാം ഏകദിനം ഇന്ന്
സിംബാബ്വെക്കെതിരെ ആദ്യകളിയിലെ തകര്‍പ്പന്‍ ജയത്തിനുപിന്നാലെ, ഏകദിന ക്രിക്കറ്റ് പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഇറങ്ങും. ജയിച്ചാല്‍ മൂന്ന് മത്സര പരമ്പര നേടാം. ഹരാരെയില്‍ പകല്‍ 12.45നാണ് കളി. പ്രസിദ്ധ് കൃഷ്ണയും അക്സര്‍ പട്ടേലും ദീപക്കിന് പിന്തുണ നല്കി. മൂവര്‍ക്കും മൂന്നുവീതം വിക്കറ്റുണ്ട്. ബാറ്റിങ്ങിലാകട്ടെ ഓപ്പണിങ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് അനായാസം വിജയം കണ്ടു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ല. ബംഗ്ലാദേശിനെതിരെ പരമ്പരയില്‍ മിന്നുംകളി പുറത്തെടുത്ത സിംബാബ്വെയായിരുന്നില്ല ഇന്ത്യക്കെതിരെ മത്സരിച്ചത്. തീര്‍ത്തും നിരാശാജനകമായിരുന്നു. പോരായ്മകള്‍ മായ്ച്ച് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് റെഗിസ് ചകബ്വയും കൂട്ടരും.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona