തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

സീതാരാമം സിനിമയിലൂടെ തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ പുതിയ ചരിത്രം കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍. പത്ത് ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള ബോക്സ്ഓഫീസ് കളക്ഷന്‍ അന്‍പത് കോടിയാണ്. ഒരു മലയാള താരം തെലുങ്ക് സിനിമയില്‍ എത്തി അന്‍പത് കോടി നേടുന്നത് ഇത് ആദ്യമാണ്. സീതാരാമത്തിലൂടെ അമേരിക്കയിലും ദുല്‍ഖര്‍ സല്‍മാന്‍ സൃഷ്ടിച്ചത് വന്‍ ചലനമാണ്. റിലീസ് ചെയ്ത് കുറച്ചു ദിവസങ്ങള്‍കൊണ്ടുതന്നെ യുഎസ്എ ബോക്സ്ഓഫിസില്‍ നിന്ന് ചിത്രം വണ്‍ മില്യണ്‍ യുഎസ് ഡോളറില്‍ (8.28 കോടി) അധികം നേടി. അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. ഓഗസ്റ്റ് അഞ്ചിനായിരുന്നു സീതാരാമം ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസ് ചെയ്തത്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലെത്തിയ ചിത്രം തെലുങ്ക് സംസ്ഥാനങ്ങള്‍ക്ക് പുറമേ തമിഴ്നാട്ടിലും വിദേശ രാജ്യങ്ങളിലും യുഎഇയിലും മികച്ച പ്രതികരണം നേടിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പി എസ് വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിന്റെ ഈ കാലത്ത് എല്ലാവരും മാസ്‌ക്
ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും
കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ്
അഭ്യര്‍ത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാല്‍ നമുക്കീ മഹാമാരിയെ
തോല്‍പ്പിക്കാനാവും.
# Break the chain #Indian Fighters Corona

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.