നടിയെ പീഢിപ്പിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജ്ജികള്‍ ഹൈക്കോടതിയും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും
നടിയെ തട്ടിക്കൊണ്ടുപോയി പീഢിപ്പിച്ച കേസുമായി ബന്ധപ്പെട്ട ഹര്‍ജ്ജികള്‍ ഹൈക്കോടതിയും, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയും ഇന്ന് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജ്ജി ജസ്റ്റിസ് കൗസര്‍ ഇടപഗത്തിന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് കാണിച്ച് അതിജീവിത നല്കിയ ഹര്‍ജ്ജിയില്‍ ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് വാദം കേള്‍ക്കും. മുന്‍പ് ഈ ഹര്‍ജ്ജി പരിഗണിച്ചപ്പോള്‍ അതിജീവിതയ്ക്ക് നേരെ കോടതി കടുത്ത ചോദ്യങ്ങളുന്നയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം. കേസ് പരിഗണിക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്റെയും, അതിജീവിതയുടെയും ഹര്‍ജ്ജികളില്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസാണ് വാദം കേള്‍ക്കുന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona