നയന്താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്
ആരാധകര്ക്കായി നടി നയന്താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററി പ്രമോ പുറത്തുവിട്ട് നെറ്റ് ഫ്ളിക്സ്. താര വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങള്ക്ക് ശേഷമാണ് നെറ്റ്ഫ്ളിക്സ് പ്രമോ പുറത്തുവിട്ടിരിക്കുന്നത്. നെറ്റ്ഫ്ളികസ് ഇന്ത്യ സൗത്തിന്റെ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമിലൂടെ പ്രണയവും വിവാഹത്തെ കുറിച്ചും ഇരുവരും സംസാരിക്കുന്നതാണ് പ്രമോയില് പറയുന്നത്. ജൂണ് 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു നയന്താര വിഘ്നേഷ് ശിവന് വിവാഹം. രജനികാന്ത്, ഷാരൂഖ് ഖാന്, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങി ഇന്ത്യന് സിനിമാരംഗത്തെ പ്രമുഖര് ചടങ്ങില് പങ്കെടുത്തിരുന്നു. ഒടിടി പ്ലാറ്റ്ഫോമാ. നെറ്റ്ഫ്ളിക്സ് വിവാഹത്തിന്റെ സംപ്രേഷണാവകാശം വാങ്ങിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളില് ചിലത് വിഘ്നേഷ് ശിവന് പങ്കുവെയ്ക്കുകയും സമൂഹ മാധ്യമങ്ങളില് ഇത് വൈറലാവുകയും ചെയ്തിരുന്നു. അതേസമയം വിവാഹ വീഡിയോ സ്ട്രീം ചെയ്യുന്നതില് നിന്നും ഒടിടി പ്ലാറ്റ്ഫോം പിന്മാറി എന്ന് വാര്ത്തകള് ഉണ്ടായിരുന്നു. ഒടുവില് നെറ്റ്ഫ്ളിക്സ് അത് നിഷേധിച്ചു രംഗത്ത് വരുകയും ചെയ്തിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

