രാജ്യത്ത് 15,754 പുതിയ കോവിഡ് കേസുകള്; 24 മണിക്കൂറിനിടെ 39 മരണം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്ട്ട് ചെയ്തത് 15,754 പുതിയ കോവിഡ് കേസുകള്. 39 കോവിഡ് മരണങ്ങള് നടന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്ട്ടില് പറയുന്നു. രാജ്യത്ത് നിലവില് 1,01,830 കോവിഡ് കേസുകളാണുള്ളത്. 5,27,253 മരണങ്ങള് ഇതുവരെ നടന്നപ്പോള് 4,36,85,535 പേര് രോഗമുക്തി നേടിയതായി റിപ്പോര്ട്ടുകള് പറയുന്നു. 4,43,14,618 പേര്ക്കാണ് ഇതുവരെ കോവിഡ് ബാധയുണ്ടായിട്ടുള്ളത്. ഡല്ഹിയില് 1,417 കോവിഡ് കേസുകളും മൂന്ന് മരണവുമാണ് പുതിയതായി റിപ്പോര്ട്ട് ചെയ്തത്. 19,91,772 കേസുകളാണ് നിലവിലുള്ളത്. ഇതുവരെ 26,411 മരണങ്ങള് റിപ്പോര്ട്ട് ചെയ്തു. 7.53 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 18,829 കൊവിഡ് ടെസ്റ്റുകളാണ് കഴിഞ്ഞ ദിവസം ഡല്ഹിയില് നടന്നത്.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

