ആസിഫ് അലിയെ അഭിനന്ദിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ റോഷാക്ക് മികച്ച വിജയമായി മുന്നേറുകയാണ്. ചിത്രത്തില്‍ ആസിഫ് അലിയുടെ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മുഖം മറച്ച് അഭിനയിക്കാന്‍ തയാറായതിന് ആസിഫിനോടുള്ള സ്നേഹം പങ്കുവയ്ക്കുകയാണ് മമ്മൂട്ടി. ‘ മനസ്സു നിറഞ്ഞ സ്നേഹമാണ് അവനോട്. ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആള്‍ക്കാരെക്കാള്‍ ബഹുമാനിക്കണം. അയാള്‍ക്ക് ഒരു കയ്യടി വേറെ കൊടുക്കണം’ മമ്മൂട്ടി പറഞ്ഞു. മനുഷ്യന്റെ ഏറ്റവും എക്സ്പ്രെസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകള്‍ക്ക് മനസിലായത്. അത്രത്തോളം ആ നടന് കണ്ണ് കൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം വികാരം പ്രകടിപ്പിക്കാന്‍ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കില്‍ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കയ്യടി കൂടി ആസിഫിന് കൊടുക്കാം- മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കണ്ണുകള്‍ പുറത്തുകാണുന്ന മുഖം മൂടി ധരിച്ചാണ് ആസിഫ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് എന്ന കഥാപാത്രമായി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും ആസിഫിന്റെ മുഖം ഒരിക്കലും കാണിക്കുന്നില്ല. കഴിഞ്ഞ ദിവസം ആസിഫിന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ മമ്മൂട്ടി പുറത്തിറക്കിയിരുന്നു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ നാലാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona