‘അനക്ക് എന്തിന്റെ കേടാ’; ഷൂട്ടിങ്ങ് നവംബർ 18  മുതൽ

‘അനക്ക് എന്തിന്റെ കേടാ’; ഷൂട്ടിങ്ങ് നവംബർ 18  മുതൽ
 മലയാള സിനിമയിൽ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി ‘അനക്ക് എന്തിന്റെ കേടാ’ ഫീച്ചർ സിനിമ ചിത്രീകരണം തുടങ്ങാൻ ഒരുങ്ങുന്നു. മാധ്യമപ്രവർത്തകനായ ഷമീർ  ഭരതന്നൂർ  രചനയും സംവിധാനവും ഫ്രാൻസിസ് കൈതാരത്ത് നിർമ്മാണവും നിർവഹിക്കുന്ന  ചിത്രം നവംബർ 18 ന് കോഴിക്കോട് ചാത്തമംഗലം പാഴൂരിൽ ചിത്രീകരണം ആരംഭിക്കും. ‘ബി.എം.സി ഫിലിം പ്രൊഡക്ഷൻസ്’  ബാനർ അവതരിപ്പിക്കുന്ന ചിത്രത്തിൽ അഖിൽ പ്രഭാകർ, സായികുമാർ, സുധീർ കരമന, മധുപാൽ, വിജയകുമാർ, ശിവജി ഗുരുവായൂർ, റിയാസ് നെടുമങ്ങാട്, കലാഭവൻ നിയാസ്, സ്നേഹ അജിത്ത്,വീണാനായർ, ഭരതന്നൂർ ശാന്ത തുടങ്ങിയവരും അഭിനയിക്കുന്നു.സംവിധായകൻ  സക്കരിയയും അനുറാമും ചിത്രത്തിൽ ഗസ്റ്റ് റോളുകളിൽ എത്തുന്നുണ്ട് . ഡി.ഒ.പി: ഗൗതം ലെനിൻ.
സംഗീതം പണ്ഡിറ്റ് രമേശ് നാരായൺ. ഗാനരചന: വിനോദ് വൈശാഖി, എ.കെ. നിസാം. ചീഫ്  അസോ.ഡയറക്ടർ: നവാസ് ആറ്റിങ്ങൽ. അസോ. ഡയറക്ടർ: അഫ്നാസ്.  അസി. ഡയറക്ടർമാർ: അരുൺ കൊടുങ്ങല്ലൂർ , എം.കുഞ്ഞാപ്പ, മുഹമ്മദ് സഖറിയ, അഖിൽ ഗോപു, നസീഫ് റഹ്‌മാൻ . എഡിറ്റർ: നൗഫൽ അബ്ദുല്ല. ആർട്ട്: രജീഷ് കെ സൂര്യ. മേയ്ക്കപ്പ്: ബിനു പാരിപ്പള്ളി. വസ്ത്രാലങ്കാരം: അസീം അഷറഫ്. പ്രൊഡക്ഷൻ കൺട്രോളർ: സുനീഷ്  വൈക്കം. പ്രൊഡക്ഷൻ  ഡിസൈനിങ്: അനിൽ കല്ലാർ.പി.ആർ.ഒ: എ.എസ്  ദിനേശ്. ക്വാറിയോഗ്രാഫി: അയ്യപ്പദാസ്. ടൈറ്റിൽ പരസ്യകല: ജയൻ വിസ്മയ ക്രീയേറ്റീവ് സപ്പോർട്ട് :ഇ.പി ഷെഫീഖ് ,ജിൻസ് സ്കറിയ ,അനീഷ് .ഡി.
 
Photo Courtesy : Google/ images are subject to copyright
Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.