ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി

ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകളില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 2023 ജനുവരി 31 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

*രാവിലെ ഒമ്ബതര മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് സന്ദര്‍ശന സമയം.

*ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച സന്ദര്‍ശനാനുമതി ഉണ്ടാകില്ല.

*സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല.

*ചെറുതോണി-തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം.

*മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ചെറുതോണി അണക്കെട്ടില്‍നിന്ന് തുടങ്ങി ഇടുക്കി ആര്‍ച്ച്ഡാമും വൈശാലി ഗുഹയുമൊക്കെ കണ്ട് തിരികെ വരണമെങ്കില്‍ ആറു കിലോമീറ്റര്‍ നടക്കണം.
*നടക്കാന്‍ പ്രയാസമുള്ളവര്‍ക്ക് ഡാമിന് മുകളിലൂടെ സഞ്ചരിക്കാന്‍ ബഗ്ഗി കാറുമുണ്ട്. ബഗ്ഗി കാറില്‍ സഞ്ചരിക്കാന്‍ എട്ടുപേര്‍ക്ക് 600 രൂപയാണ് നിരക്ക്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.