തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാം

തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാം

തൊഴിലിടങ്ങളിലുണ്ടാകുന്ന അമിതമായ മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യയില്‍ വരെ അഭയം പ്രാപിക്കുന്ന യുവതലമുറയാണ് നമുക്കിടയിലുള്ളത്.
മേലുദ്യോഗസ്ഥരുടെ അനുകൂലമല്ലാത്ത നിലപാടുകള്‍, സഹപ്രവര്‍ത്തകരുമായി സഹകരിക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ ഇവയൊക്കെ നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാറുണ്ടോ. ഉണ്ടെങ്കില്‍ അത് പലപ്പോഴും പല മാനസിക പ്രശ്‌നങ്ങളിലേക്കും വഴിതെളിക്കും.
ജോലിചെയ്യുന്നയിടങ്ങളിലെ മാനസികാരോഗ്യം നിലനിര്‍ത്താന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങളാണുള്ളതെന്ന് നോക്കാം.

1 തൊഴിലിടങ്ങളില പ്രശ്‌നങ്ങള്‍ ഒരിക്കലും വീട്ടിലേക്ക് കൊണ്ടുപോകാതിരിക്കുക, ജോലി സ്ഥലത്തുള്ള പ്രശ്‌നങ്ങള്‍ കഴിവതും അവിടെവച്ച് തന്നെ പരിഹരിക്കുക.

2 ജീവിതത്തിലായാലും ജോലി ചെയ്യുന്നയിടങ്ങളിലായാലും കാര്യങ്ങള്‍ക്ക് കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്തത് പലരിലും മാനസിക സമ്മര്‍ദ്ദമുണ്ടാക്കാറുണ്ട്. നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത തരത്തിലുള്ള ഒരു ജോലി ഏല്‍പ്പിക്കപ്പെട്ടാല്‍, അത് തനിക്ക് ചെയ്യാന്‍ കഴിയില്ല ബുദ്ധിമുട്ടാണല്ലോ എന്ന് ദൃഡതയോടെ മേലുദ്യോഗസ്ഥനെ പറഞ്ഞുമനസിലാക്കാനുളള അവകാശം നിങ്ങള്‍ക്കുണ്ട്. ചെയ്യാനാവാത്ത കാര്യങ്ങള്‍ ഏറ്റെടുത്ത് കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് പോകുന്നതിലും നല്ലത് അത് തന്നെയാണ്.

3 സഹപ്രവര്‍ത്തകരുമായി ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മത്സരബുദ്ധി ഒരു പരിധിയില്‍ക്കൂടുതലാവുന്നത് ബന്ധങ്ങള്‍ വഷളാക്കാനും ജോലിചെയ്യുവാനുള്ള അന്തരീക്ഷം നശിപ്പിക്കാനും കാരണമാകും.

4 കൃത്യമായ വിശ്രമം വളരെ അത്യാവശ്യമാണ്. പ്രത്യേകിച്ച് ഉറക്കം. നിശ്ചിത സമയത്ത് ഉറങ്ങാനും ഉണരാനും ശ്രമിക്കുക. ചായ, കാപ്പി, സോഫ്റ്റ്ഡ്രിങ്കുകള്‍ ഇവയൊക്കെ ഒഴിവാക്കാം. രാവിലെ അരമണിക്കൂര്‍ വ്യായാമം ചെയ്തശേഷം തണുത്ത വെളളത്തില്‍ കുളിക്കുന്നത് ഉന്മേഷം നല്‍കും. സ്വതന്ത്ര മനസോടെ ഒരു ദിവസം ആരംഭിക്കാന്‍ ഇത് സഹായിക്കും.

5 വിനോദങ്ങള്‍ക്കുവേണ്ടി അല്‍പ്പസമയം മാറ്റിവയ്ക്കാം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് സമയം കണ്ടെത്തുക. എഴുതുകയോ, ചിത്രം വരയ്ക്കുകയോ, പാട്ട് കേള്‍ക്കുകയോ, നടക്കാന്‍ പോവുകയോ, സുഹൃത്തുക്കളോടൊപ്പം അല്‍പ്പസമയം ചിലവഴിക്കുകയോ ആവാം.

6 കുടുംബാംഗങ്ങള്‍ക്കൊപ്പമിരിക്കാനും അവരോടൊപ്പം മനസുതുറന്ന് സംസാരിക്കാനും സമയം കണ്ടെത്താം. നിങ്ങളെ മനസിലാക്കുന്ന ജീവിതപങ്കാളിയാണുള്ളതെങ്കില്‍ അവരോട് കാര്യങ്ങളെല്ലാം തുറന്നുപറയാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.