വാട്ട്‌സാപ്പിലൂടെ ആധാറും, പാനും മറ്റ് രേഖകളും ഡൗണ്‍ ലോഡ് ചെയ്യാം

വാട്ട്‌സാപ്പിലൂടെ ആധാറും, പാനും മറ്റ് രേഖകളും ഡൗണ്‍ ലോഡ് ചെയ്യാം

ആധാര്‍കാര്‍ഡും പാന്‍കാര്‍ഡും ലൈസന്‍സുമെല്ലാം ഇനി വാട്ട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഡ്രൈവിംങ് ലൈസന്‍സ്, മാര്‍ക്ക് ഷീറ്റുകള്‍, ആര്‍.സി ബുക്ക് ഇവയൊക്കെ ഇപ്രകാരം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ കഴിയും.
ഇതിനുവേണ്ടി വാട്ട്‌സാപ്പ് വഴി ആദ്യം ഡിജി ലോക്കര്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. (നമ്മുടെ കൈവശമുള്ള സര്‍ക്കാര്‍ രേഖകളും മറ്റ് ആവശ്യരേഖകളുടേയും ഡിജിറ്റല്‍ കോപ്പികള്‍ സൂക്ഷിച്ചുവയ്ക്കുന്ന ആപ്ലിക്കേഷന്‍ സംവിധാനമാണ് ഡിജി ലോക്കര്‍). ഡിജി ലോക്കര്‍ഡൗണ്‍ലോഡ് ചെയ്യാന്‍
+91-9013151515 എന്ന നമ്പര്‍ MyGov Helpdesk എന്ന പേരില്‍ സേവ് ചെയ്യണം. ഇതൊരു ചാറ്റ്‌ബോട്ട് ആണ്. ഈ നമ്പര്‍ സേവ് ചെയ്ത ശേഷം വാട്ട്‌സാപ്പില്‍ ഈ ചാറ്റ്‌ബോട്ട് തുറക്കുക. Digilocker എന്ന് ടൈപ്പ് ചെയ്ത് ചാറ്റ്‌ബോട്ട് ആക്ടിവേറ്റ് ചെയ്യാം. പിന്നീട് Namaste, Hi എന്നിവയില്‍ ഏതെങ്കിലും ഒന്ന് ടൈപ്പ് ചെയ്ത് നല്‍കിയാല്‍ നിങ്ങള്‍ക്ക് സ്‌ക്രീനില്‍ വിവിധ ഓപ്ഷനുകള്‍ കാണാനാകും. ചാറ്റ്‌ബോട്ട് നിങ്ങള്‍ക്ക് ഡിജി ലോക്കര്‍ അക്കൗണ്ട് ഉണ്ടോ എന്ന ചോദ്യം ചോദിയ്ക്കുമ്പോള്‍ Yes എന്ന് ക്ലിക്ക് ചെയ്ത് തുടരാവുന്നതാണ്.

ഡോക്യുമെന്റേഷനായി നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കേണ്ടി വരും. ആധാര്‍ കാര്‍ഡ് ഓതന്റിഫിക്കേഷനായി നിങ്ങളുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒരു ഒ ടി പി ലഭിയ്ക്കും. ഈ ഒടിപി കൊടുത്ത് നിങ്ങള്‍ക്ക് ഏതൊക്കെ രേഖകളാണ് വാട്ട്‌സാപ്പിലൂടെ ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന വിവരം നല്‍കാം.

ഇനി നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉദ്ദേശിയ്ക്കുന്ന ഡോക്യുമെന്റ് തെരഞ്ഞെടുക്കുക. ഡൗണ്‍ലോഡ് ഓപ്ഷന്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഏത് ഡോക്യുമെന്റിന്റെ സോഫ്റ്റ് കോപ്പിയാണോ വേണ്ടത് അത് ലഭിയ്ക്കും. ഇതിന്റെ പ്രിന്റ് ഔട്ടോ ഫോട്ടോകോപ്പിയോ ലഭിക്കണമെങ്കില്‍ നേരിട്ട് ഹാര്‍ഡ് കോപ്പിയും എടുക്കാനാകും.

വാട്ട്‌സാപ്പിലെ ഈ ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതു വഴി ഡിജിലോക്കര്‍ അക്കൗണ്ടിലേക്ക് മാത്രമല്ല MyGov ഹെല്‍പ് ഡെസ്‌കിലേക്കും നിങ്ങള്‍ക്ക് ആക്‌സസ് ലഭിയ്ക്കും. ഇതു വഴി നിങ്ങള്‍ക്ക് കൂടുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗപ്പെടുത്താം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.