വെളുത്തുള്ളിയ്ക്ക് ഗുണങ്ങളോടൊപ്പം ദോഷവുമുണ്ടോ

വെളുത്തുള്ളിയ്ക്ക് ഗുണങ്ങളോടൊപ്പം ദോഷവുമുണ്ടോ

വെളുത്തുള്ളി ആഹാരത്തില്‍ ചേര്‍ക്കുന്നതോടൊപ്പം അവ ഔഷധമായും ഉപയോഗിക്കുന്നു. ആന്റി ഓക്‌സിഡന്റുകളുടെ വലിയൊരു കലവറയായ വെളുത്തുള്ളിയ്ക്ക് ഭക്ഷണത്തിന് സ്വാദ് നല്‍കാന്‍ മാത്രമല്ല ആരോഗ്യപരമായും ധാരാളം ഗുണങ്ങളുണ്ട്. എന്നിരുന്നാലും വെളുത്തുള്ളി അമിതമായി ഉപയോഗിക്കുന്നത് ദോഷകരവുമാണ്.

എന്തൊക്കെയാണ് വെളുത്തുള്ളിയുടെ ഗുണദോഷങ്ങളെന്നറിയാം. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് മുടിയ്ക്കും ചര്‍മ്മത്തിനും ഉത്തമമാണ്. വെളുത്തുള്ളി ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. ശരീരത്തിലെ ചീത്ത കൊഴുപ്പിനെ ഇല്ലാതാക്കുന്നു. മുടികൊഴിച്ചില്‍ തടയും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തി ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദിവസവും രണ്ട് അല്ലി വെളുത്തുളളി ചവച്ചരച്ച് കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം ഇല്ലാതാക്കും. പല്ലുവേദനയുള്ളവര്‍ വെളുത്തുള്ളിയും ഗ്രാമ്പുവും ചതച്ച് വേദനയുള്ള ഭാഗത്ത് വയ്ക്കുന്നത് വേദന ശമിക്കാന്‍ സഹായിക്കും. ഇന്‍സുലിന്റെ ഉത്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് നിയന്ത്രിച്ച് നിര്‍ത്തുന്നു. ബോധക്ഷയം, തലവേദന, അപസ്മാരം എന്നിവയ്ക്ക് വെളിച്ചെണ്ണയുടെ നീര് മണപ്പിച്ചാല്‍ ഉടനെതന്നെ ഫലമുണ്ടാകും. വെളുത്തുള്ളി നീരും കടുകെണ്ണയും ഒന്നിച്ച് മിക്‌സ് ചെയ്തത് പുരട്ടുന്നത് സന്ധിവേദന കുറയ്ക്കും.

എന്തൊക്കെയാണ് വെളുത്തുള്ളിയുടെ ദോഷങ്ങളെന്ന് നോക്കാം.
വെളുത്തുള്ളിയുടെ ഉപയോഗം അധികമായാല്‍ അത് ശരീരത്തിന് ദോഷം ചെയ്യും. വെളുത്തുള്ളി അമിതമായി കഴിച്ചാല്‍ ശരീര ദുര്‍ഗ്ഗന്ധവും വായ്‌നാറ്റവും ഉണ്ടാവും. ശരീരത്തിന്റെ ചൂട് വര്‍ദ്ധിക്കുന്നതുകൊണ്ട് വിയര്‍പ്പിന്റെ അളവും കൂടിയിരിക്കും. ഗര്‍ഭകാലത്ത് വെളുത്തുള്ളി അമിതമായി ഉപയോഗിച്ചാല്‍ അത് മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകും. നെഞ്ചെരിച്ചിലും, മനംപുരട്ടലും, ശര്‍ദ്ദിയും ഉണ്ടാക്കും. അമിതമായി ഉപയോഗിച്ചാല്‍ ലിവറിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കും. ശസ്ത്രക്രിയയ്ക്ക് മുന്‍പോ ശേഷമോ വെളുത്തുള്ളിയുടെ അമിത ഉപയോഗം കുറയ്ക്കുക. ഇത് രക്തശ്രാവം വര്‍ദ്ധിപ്പിക്കും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.