‘മെയ്ഡ് ഇന്‍ കാരവാന്‍’ ഏപ്രില്‍ 14-ന്
ആനന്ദം, ഹൃദയം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ
അന്നു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ജോമി കുര്യാക്കോസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മെയ്ഡ് ഇന്‍ കാരവാന്‍ ‘ വിഷുവിന് ഏപ്രില്‍ പതിനാലിന് പ്രദര്‍ശനത്തിനെത്തുന്നു.
ആറ് ഹൃദ്യമായ ഗാനങ്ങള്‍ ഉള്ള ‘മെയ്ഡ് ഇന്‍ കാരവാന്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, പ്രിജില്‍ Jr, മിഥുന്‍ രമേശ്, ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ക്കൊപ്പം വിദേശ താരങ്ങളായ
ഹാഷീം കഡൗറ,അനിക ബോയില്‍,എല്ല സെന്റ്‌സ്,നസ്ഹ എന്നിവരും അഭിനയിക്കുന്നു. സിനിമ കഫേ പ്രൊഡക്ഷന്‍സ്, ബാദുഷ പ്രൊഡക്ഷന്‍സ്,എ വണ്‍ പ്രൊഡക്ഷന്‍സ് എന്നി ബാനറില്‍ ബാദുഷ എന്‍ എം, മഞ്ജു ബാദുഷ എന്നിവര്‍ ചേര്‍ന്ന് ‘ മെയ്ഡ് ഇന്‍ കാരവാന്‍’
നിര്‍മ്മിക്കുന്നു.
കോ പ്രൊഡ്യൂസര്‍-ഡെല്‍മി മാത്യു. ഷിജു എം ഭാസ്‌ക്കര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് വിനു തോമസ് സംഗീതം പകരുന്നു.പശ്ചാത്തല സംഗീതം-ഷെഫീഖ് റഹ്‌മാന്‍,
എഡിറ്റര്‍-വിഷ്ണു വേണുഗോപാല്‍. പ്രൊജക്ട് ഡിസൈനര്‍ പ്രിജിന്‍ ജെ പി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുധര്‍മ്മന്‍ വള്ളിക്കുന്ന്,കല- രാഹുല്‍ രഘുനാഥ്,മേക്കപ്പ്-നയന രാജ്,സലാം അരൂക്കുറ്റി,വസ്ത്രാലങ്കാരം-സംഗീത ആര്‍ പണിക്കര്‍,സ്റ്റില്‍സ്-ശ്യാം മാത്യു,
പരസ്യക്കല-പ്രജിന്‍ ഡിസൈന്‍സ്, വിശ്വമയന്‍ വി, അസോസിയേറ്റ് ഡയറക്ടര്‍-സുഗീഷ് എസ് ജി,ഡിഐ-മോക്ഷ പോസ്റ്റ്, സ്റ്റുഡിയോ-സപ്ത റിക്കോര്‍ഡ്‌സ്,ഓഡിയോഗ്രാഫി-ജിയോ പയസ്, ക്രിയേറ്റീവ് സപ്പോര്‍ട്ട് -പങ്കജ് മോഹന്‍, ലൊക്കേഷന്‍ മാനേജര്‍-നിബിന്‍ മാത്യു ജോര്‍ജ്ജ്, പ്രൊഡക്ഷന്‍ മാനേജര്‍-അസ്ലാം പുല്ലേപ്പടി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-അമന്‍ അമ്പാട്ട്, ഓണ്‍ലൈന്‍ മീഡിയ-രാജേഷ് കുമാര്‍ സി.കെ, പ്രമോഷന്‍സ്-ലാല റിലേഷന്‍സ്,വിതരണം-ആന്‍ മെഗാ മീഡിയ. പി ആര്‍ ഒ-എ എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright

