‘ സമാധാന പുസ്തകം ‘ ആലുവയില്‍

‘ സമാധാന പുസ്തകം ‘ ആലുവയില്‍

പ്രശസ്ത സിനിമാതാരം കലാഭവന്‍ ഷാജോണിന്റെ മകന്‍ യോഹന്‍,റബീഷ്, ധനുഷ്,ഇര്‍ഫാന്‍,മീനാക്ഷി,ട്രിനിറ്റി ,മഹിമ, എന്നീ പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി രവീഷ് നാദ് സംവിധാനം ചെയ്യുന്ന ‘ സമാധാന പുസ്തകം ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം ആലുവ സെറ്റില്‍മെന്റ് സ്‌കൂളില്‍ ആരംഭിച്ചു. സിഗ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിസാര്‍ മംഗലശ്ശേരി സതീഷ് കുറുപ്പ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരങ്ങള്‍ക്കൊപ്പം സിജു വില്‍സന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, മേഘനാഥന്‍,വി കെ ശ്രീരാമന്‍,പ്രമോദ് വെളിയനാട്,ദിലീപ് മേനോന്‍,ലിയോണ ലിഷോയ്,വീണാ നായര്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്ററാണ് സംവിധായകന്‍ രവീഷ് നാദ്.
ജോ & ജോ 18+ എന്നീ ചിത്രങ്ങളുടെ സംവിധായകനായ അരുണ്‍ ഡി ജോസ് സംവിധായകന്‍ രവീഷ് നാദ്,സി പി ശിവന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു.
പ്രശസ്ത ക്യാമറാമാന്‍ സതീഷ് കുറുപ്പ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ‘സമാധാന പുസ്തകം’. സംഗീതം-മണികണ്ഠന്‍ അയ്യപ്പ, എഡിറ്റിംഗ്-ചമന്‍ ചാക്കോ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- ആംബ്രോ വര്‍ഗീസ്,
ഷിനൂപ് ബക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,കല-വിനോദ് പട്ടണക്കാടന്‍, മേക്കപ്പ്-വിപിന്‍ ഓമശ്ശേരി,കോസ്റ്റ്യൂംസ്- ആദിത്യ നാണു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-റജിവാന്‍ അബ്ദുല്‍ ബഷീര്‍, അസോസിയേറ്റ് ഡയറക്ടര്‍-റെനീത്, സക്കീര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-യോഗേഷ് വിഷ്ണു വിസിഗ,
ഷോണ്‍,സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഡിസൈനിങ് -യെല്ലോ ടൂത്ത്,പി ആര്‍ ഒ-എ എസ് ദിനേശ്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.