‘ചാള്സ് എന്റര്പ്രൈസസ് ‘ മെയ് 19-ന്
ഉര്വ്വശി,ബാലു വര്ഗീസ്,ഗുരു സോമസുന്ദരം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഭാഷ് ലളിത സുബ്രഹ്മണ്യന് രചനയും സംവിധാനവും നിര്വ്വഹിക്കുന്ന ‘ചാള്സ് എന്റര്പ്രൈസസ് ‘ മെയ് പത്തൊമ്പതിന്
പ്രദര്ശനത്തിനെത്തുന്നു.
ചാള്സ് എന്റര്പ്രൈസസിന്റെ അന്താരാഷ്ട്ര വിതരണാവകാശം റിലയന്സ് സ്വന്തമാക്കി. കേരളം, ഗള്ഫ് രാജ്യങ്ങള് ഒഴികെയുള്ളയിടങ്ങളിലാണ് റിലയന്സ് എന്റര്ടൈന്മെന്റ് സിനിമ റിലീസ് ചെയ്യുന്നത്. ഗള്ഫ് വിതരണാവകാശം എപി ഇന്റര്നാഷണല് നേരത്തെ സ്വന്തമാക്കിയിരുന്നു. മറ്റുരാജ്യങ്ങളിലെ സെന്സര് സംബന്ധിച്ച കാര്യങ്ങള് നടക്കുന്നതിനാലാണ് റിലീസ് തീയ്യതി മെയ് പത്തൊമ്പതിലേക്ക് മാറ്റിയത്. റിലയന്സ്എ ന്റര്ടൈന്മെന്റ്സിന് അറുപതില്പരം രാജ്യങ്ങളില് തിയേറ്റര് സൗകര്യങ്ങളുണ്ട്.
പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്, അഭിജ ശിവകല,സുജിത് ശങ്കര്, അന്സല് പള്ളുരുത്തി, സുധീര് പറവൂര്,മണികണ്ഠന് ആചാരി,മാസ്റ്റര് വസിഷ്ട്ട്, ഭാനു, മൃദുല, ഗീതി സംഗീതി,സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല് എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്.
ജോയ് മൂവി പ്രൊഡക്ഷന്സിന്റെ ബാനറില് ഡോക്ടര് അജിത് ജോയ്, അച്ചുവിജയന് എന്നിവര് ചേര്ന്നു നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിര്വ്വഹിക്കുന്നു.
അന്വര് അലി, ഇമ്പാച്ചി, നാച്ചി, സംഗീത ചേനംപുല്ലി എന്നിവര് എഴുതിയ വരികള്ക്ക് സുബ്രഹ്മണ്യന് കെ വി സംഗീതം പകരുന്നു.
സഹനിര്മ്മാണം-പ്രദീപ് മേനോന്,അനൂപ് രാജ്.
എഡിറ്റിംഗ് -അച്ചു വിജയന്,പശ്ചാത്തല സംഗീതം-അശോക് പൊന്നപ്പന്, നിര്മ്മാണ നിര്വ്വഹണം -ദീപക് പരമേശ്വരന്,
കലാസംവിധാനം-മനു ജഗദ്, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്, മേക്കപ്പ്-സുരേഷ്. പി ആര് ഒ-എ എസ് ദിനേശ്.
Photo Courtesy : Google/ images are subject to copyright

