‘അച്ഛനൊരു വാഴ വെച്ചു’

‘അച്ഛനൊരു വാഴ വെച്ചു’

ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാന്‍ഡായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് ‘അച്ഛനൊരു വാഴ വെച്ചു’
സാന്ദീപ് സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ചിത്രമായ ‘അച്ഛനൊരു വാഴ വെച്ചു ‘ മലയാളത്തിലെ പ്രമുഖ നിര്‍മ്മാണ വിതരണ കമ്പനിയായ ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ്പ്രദര്‍ശനത്തിനെത്തിക്കുന്നു.

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ‘ അച്ഛനൊരു വാഴ വെച്ചു’ എന്ന ചിത്രത്തില്‍ മുകേഷ്,ജോണി ആന്റണി,ധ്യാന്‍ ശ്രീനിവാസന്‍,അപ്പാനി ശരത്,ഭഗത് മാനുവല്‍,സോഹന്‍ സീനു ലാല്‍,ബൈജു എഴുപുന്ന,ഫുക്രു, അശ്വിന്‍ മാത്യു, ലെന,മീര നായര്‍,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
എ വി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.
മനു ഗോപാല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
കെ ജയകുമാര്‍,സുഹൈല്‍ കോയ,മനു മഞ്ജിത്ത്,സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.എഡിറ്റര്‍-വി സാജന്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കാരന്തൂര്‍,കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റര്‍ ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍, പശ്ചാത്തല സംഗീതം-ബിജി ബാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍-പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഹരീഷ് മോഹന്‍,അലീഷ,ഷാഫി റഹ്‌മാന്‍,പി ആര്‍ ഒ-എ എസ്.ദിനേശ്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.