പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം

പെഡിക്യൂർ ഇനി വീട്ടില്‍ ചെയ്യാം

സൗന്ദര്യസംരക്ഷണം പൂർണ്ണമാകണമെങ്കിൽ  മനോഹരമായ മുഖവും മുടിയും ചർമ്മവുമൊക്കെ  ഒക്കെ സന്ധമാക്കിയാൽ മാത്രം പോരാ  കാലുകളും കൈകളും മനോഹരമാക്കുവാനും കൂടി ശ്രദ്ധിക്കണം. ഇത്  സുന്ദരിയായിരിക്കാൻ മാത്രമല്ല പകരം ആരോഗ്യവതിയായിരിക്കാനും ആവശ്യമാണ്. കാലുകൾക്കും കൈകൾക്കും സംരക്ഷണം നൽകുന്ന പെഡിക്യൂർ, മാനിക്യൂർ എന്നിവ സാധാരണ പാർലറുകളിൽ പോയാണ് നാം ചെയ്യുക, എന്നാൽ ഈ സംരക്ഷണം പണച്ചിലവില്ലാതെ സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്നതേയുള്ളൂ. വീട്ടിൽത്തന്നെ  പെഡിക്യൂർ  എങ്ങനെ ചെയ്യാമെന്നു നോക്കാം.

ആദ്യം കാൽ നഖങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന  നെയിൽ പോളീഷ്,  റിമൂവർ ഉപയോഗിച്ചുകളഞ്ഞ്  കാൽ വൃത്തിയാക്കുക. ഇതിനു ശേഷം നഖം ഇഷ്ടമുള്ള ആകൃതിയിൽ മുറിയ്ക്കുക. മുറിയ്ക്കുമ്പോൾ  നഖങ്ങളുടെ  അഗ്രം ഒത്തിരി ആഴത്തിൽ മുറിയ്ക്കാതെ ശ്രദ്ധിക്കുക. ഇതിനു ശേഷം ഒരു പാത്രത്തിൽ ചെറുചൂടുവെള്ളം എടുക്കുക. ഇതിലേക്ക് കുറച്ച്  ഷാമ്പൂവും  ലേശം ഉപ്പും ഒരു നാരങ്ങയുടെ നീരും വെളിച്ചെണ്ണയും  ചേർക്കുക. ഇതിൽ  കാലുകൾ മുക്കിവയ്ക്കുക. ഇതു കാലിനു മൃദുത്വം കിട്ടാൻ സഹായിക്കും. 20 മിനിട്ടോളം അത്തരത്തിൽകാലുകൾ  മുക്കിവച്ചതിന്  ശേഷം വെള്ളത്തിൽ നിന്നു പുറത്തെടുത്തു ഉണങ്ങിയ ടവൽ കൊണ്ടു കാലു നന്നായി തുടച്ചെടുക്കുക.

കാൽ ഉണങ്ങിയ ശേഷം ഏതെങ്കിലുമൊരു മോയിസ്ചറൈസിംഗ്  ക്രീം ഉപയോഗിച്ച്  കാലുകൾ  നന്നായി മസാജ് ചെയ്യുക. അതിന് ശേഷം  പ്യൂമിസ് സ്‌റ്റോൺ നന്നായി സ്ക്രബ്ബ്‌ ചെയ്ത്  കാലിലുള്ള മൃതകോശങ്ങളെ  നീക്കം ചെയ്യണം. ശേഷം  ക്യൂട്ടിക്കിൾ റിമൂവർ ഉപയോഗിച്ചു നഖത്തിനിടയും വൃത്തിയാക്കണം. ഇതിനു ശേഷം കാലുകൾ തുടച്ചു ഒരു സ്ക്രബ്ബ് ഇട്ടു വൃത്താകൃതിയിൽ  നന്നായി മസാജ് ചെയ്യുക.  കണങ്കാലുകൾ വരെ ഇതു ചെയ്യണം. ഇതു കഴിഞ്ഞു കാൽ വൃത്തിയാക്കി തുടച്ചു കഴിഞ്ഞാൽ കാൽ നല്ല ഫ്രഷ് ആകും. ഇതിനുശേഷം  ബദാം ഓയിലോ ഒലിവ് ഓയിലോ ഉപയോഗിച്ചു 10 മിനിറ്റു കാൽ മുഴുവൻ നന്നായി മസാജ് ചെയ്യുക. ഇതും നന്നായി വെള്ളം ഒഴിച്ചു കഴുകി കളഞ്ഞ ശേഷം മോയിസ്ചറൈസിംഗ് ക്രീം  കാലിൽ തേച്ചു പിടിപ്പിച്ച ശേഷം നഖങ്ങളിൽ ഇഷ്ടമുള്ള  നെയിൽ പോളീഷ് ഉപയോഗിക്കാം. 

Photo Courtesy : Google/ images are subject to copyright                    

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.