ബംഗ്ലാദേശിനെതിരായ വനിതാ ടി 20 പരമ്പര ഇന്ത്യയ്ക്ക്

ബംഗ്ലാദേശിനെതിരായ വനിതാ ടി 20 പരമ്പര ഇന്ത്യയ്ക്ക്

96 വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യന്‍ ബോളര്‍മാര്‍ നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. നാല് ഓവറില്‍ ഒന്‍പത് റണ്‍ മാത്രം വിട്ട് കൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി താരം മിന്നു മണിയാണ് ബംഗ്ലാ പതനത്തിന് ആക്കം കൂട്ടിയത്.

ഷെഫാലി വര്‍മ്മ മൂന്ന് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും, നാലോവറില്‍ 12 റണ്‍സ് വഴങ്ങി ദീപ്തി ശര്‍മ്മ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.നേരത്തേ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് പിഴച്ചു. നിശ്ചിത ഇടവേളകളില്‍ വിക്കറ്റ് വീണതോടെ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞാണ് നീങ്ങിയത്.

19 റണ്‍സെടുത്ത ഷെഫാലി വര്‍മ്മയാണ് ടോപ്പ് സ്‌കോറര്‍. അമന്‍ ജോത് കൗര്‍ 14 ഉം, സ്മൃതി മന്ഥാന 13 ഉം റണ്‍സെടുത്തു. മിന്നു മണി മൂന്ന് ബോളില്‍ ഒരു ബൗണ്ടറി സഹിതം 5 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ബംഗ്ലാദേശിന് വേണ്ടി പോരാട്ടം നടത്തിയ നിഗര്‍ സുല്‍ത്താനയെ 38 (55) വീഴ്ത്തി ദീപ്തി ശര്‍മ്മയാണ് ജയത്തിലേക്ക് ഇന്ത്യയെ എത്തിച്ചത്.

Photo Courtesy : Google/ images are subject to copyright       

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.