സെൻറ് ലൂസിയ – കരീബിയൻ ദ്വീപിലെ പറുദീസ

സെൻറ്  ലൂസിയ – കരീബിയൻ ദ്വീപിലെ പറുദീസ

കരീബിയൻ ദ്വീപിലെ  പറുദീസയായ സെന്റ് ലൂസിയ, ക്രാഗി അഗ്നിപർവതങ്ങളും ഉഷ്ണമേഖലാ കാടുകളും മണൽ നിറഞ്ഞ കടൽത്തീരങ്ങളുമിടകലർന്ന് പ്രകൃതിരമണീയമായ ഒരിടമാണ്. വികസിതവും വിനോദസഞ്ചാരസൗഹൃദമായ ഒരു ദ്വീപും പ്രാദേശികവും മലിനമാകാത്ത  പ്രകൃതി സൗന്ദര്യവും നിറഞ്ഞ ഒരു ഗ്രാമീണയിടവും  തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിക്കുന്നതിനാൽ, മധുവിധു ആഘോഷിക്കുന്നവർക്കും ഡൈവേഴ്സിനും ഒരുപോലെ അനുയോജ്യമായയിടമാണിത്. ദ്വീപ് നിറയെ വെള്ളച്ചാട്ടങ്ങൾ, മണൽ നിറഞ്ഞ ബീച്ചുകൾ, ശുദ്ധമായ സമുദ്രവിഭവങ്ങൾ എന്നിവയാലും തിരക്കേറിയതും പാർട്ടി ഇഷ്ടപ്പെടുന്നതുമായ വടക്ക് മുതൽ പ്രകൃതിരമണീയമായ  തെക്കിന്റെ ശാന്തത വരെയുമുള്ള പ്രത്യേകതകൾ  സെൻറ്  ലൂസിയയെ കരീബിയൻ ദ്വീപിന്റെ പറുദീസയാക്കി മാറ്റുന്നു.

സന്ദർശനത്തിനുള്ള ഏറ്റവുമ അനുയോജ്യമായ സമയം

ഡിസംബർ പകുതി മുതൽ ഏപ്രിൽ പകുതി വരെയാണ് സെന്റ് ലൂസിയയിലെ തിരക്കുള്ള സീസൺ.  സെന്റ് ലൂസിയയിലേക്ക് യാത്ര ചെയ്യാൻ പറ്റിയ സമയം കൂടിയാണിത്. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ വർഷത്തിലെ മറ്റു മാസങ്ങളെക്കാളും തണുപ്പാണ്. ഈ പ്രദേശത്ത് യഥാർത്ഥ ശൈത്യകാലം അനുഭവപ്പെടുന്നില്ലെങ്കിലും, വർഷാവസാനത്തിനും പുതുവർഷത്തിന്റെ  ആരംഭത്തിനുമിടയിലുള്ള  ചെറിയ താപനിലവ്യതിയാനം പ്രകടമാണ്. സാധാരണയായി നവംബറിൽ തണുപ്പ് ലഭിക്കാൻ തുടങ്ങുകയും ഫെബ്രുവരി വരെയിത്  തുടരുകയും ചെയ്യും. ഈ കാലയളവിൽ  സാധാരണ പകലിലുള്ളതിനേക്കാൾ കാറ്റും സാധാരണ രാത്രികളിലുള്ളതിനേക്കാൾ  തണുപ്പും അനുഭവപ്പെടും.

പിറ്റൺ പർവ്വതനിരകൾ

എത്ര തവണ കണ്ടാലും മടുപ്പ് തോന്നാത്തയത്ര സൗന്ദര്യമാണ് പിറ്റണുകൾക്ക് . ഈ ഇരട്ട കൊടുമുടികളുടെ മഹത്വം, പ്രത്യേകിച്ച് അവ സ്ഥിതിചെയ്യുന്ന രണ്ട് നഗരങ്ങളിൽ ഒന്നിൽ അടുത്ത് നിന്ന് കാണുമ്പോൾ, ആകർഷകമാണിത്. ദ്വീപിൽ, പ്രത്യേകിച്ച് സൗഫ്രിയേറിലും ചോയ്സ്യൂലിലും, ഗ്രോസ് പിറ്റൺ, പെറ്റിറ്റ് പിറ്റൺ എന്നറിയപ്പെടുന്ന രണ്ട് പർവ്വതങ്ങളുണ്ട്. വ്യത്യസ്ത കോണുകളിൽ നിന്ന് വശങ്ങളിലായി പൊങ്ങിവരുന്നതുപോലെ തോന്നിക്കുന്ന തരത്തിൽ സ്ഥിതിചെയ്യുന്നതിനാൽ അവയുടെ ഓരോ കാഴ്ചയും കൂടുതൽ അത്ഭുതകരമാണ്. പിറ്റണുകൾ ലോകപൈതൃക സൈറ്റിന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു, ഗ്രോസ് പിറ്റണിന്റെ ഉയരം  2,619 അടിയാണ്.

സൾഫർ സ്പ്രിംഗ് മഡ് ബാത്ത്സ്

കരീബിയനിലെ പ്രശസ്തമായ ഏക ഡ്രൈവ്-ഇൻ അഗ്നിപർവ്വതം, സൗഫ്രിയറിലെ സൾഫർ സ്പ്രിംഗ്സ് ആണെന്ന് പറയപ്പെടുന്നു. ഈ പ്രദേശത്തിന്റെ ജിയോതെർമൽ പ്രവർത്തനം വളരെ തീവ്രമായതിനാൽ ആവി പറക്കുന്ന വെന്റുകളും തിളയ്ക്കുന്ന ചെളിക്കുളികളും ഉണ്ട്. സൾഫർ സ്പ്രിംഗ്സിലെ ഏറ്റവും പ്രശസ്തമായ മഡ് ബാത്ത് സഞ്ചാരികൾക്ക്  വിശ്രമവും വിനോദവും പ്രധാനം ചെയ്യുന്നു. അഗ്നിപർവ്വത സ്ഫോടനങ്ങളാൽ കരീബിയൻ ദ്വീപുകൾ എങ്ങനെ രൂപപ്പെട്ടുവെന്നും ധാതു സമ്പന്നമായ നീരുറവകളിൽ കുളിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും അറിയാനുള്ള ഏറ്റവും നല്ല സ്ഥലമാണ് സൾഫർ സ്പ്രിംഗ്സ്. നിങ്ങൾ രസകരവും താങ്ങാനാവുന്നതുമായ സ്പാ ചികിത്സയ്ക്കായി തിരയുകയാണെങ്കിൽ, സെന്റ് ലൂസിയൻ മഡ് ബാത്ത് പരീക്ഷിക്കുന്നത് വേറിട്ടൊരനുഭവമായിരിക്കും.

മാരിഗോട്ട് ബേ

ഒരുപക്ഷേ സെന്റ് ലൂസിയയിലെ ഏറ്റവും മനോഹരമായ ഉൾക്കടൽ മാരിഗോട്ട് ബേ ആണ്. പ്രധാന കരീബിയൻ തീരദേശറൂട്ടിൽ നിന്ന് ഉൾക്കടലിലേക്ക് പോകുന്ന റോഡിലെ ലുക്ക്ഔട്ട് പോയിന്റിൽ നിന്നാണ് ഇത് കാണാനുള്ള ഏറ്റവും നല്ല സ്ഥലം. സമൃദ്ധമായ മലഞ്ചെരിവുകൾ മനോഹരമായ ഈന്തപ്പനകളാൽ നിറഞ്ഞ കടൽത്തീരത്തേക്ക് ഇറങ്ങുമ്പോൾ ഉൾക്കടലിന്റെ തെളിഞ്ഞ വെള്ളത്തിൽ ഉല്ലാസനൗകകൾ  കുതിക്കുന്നു. തുറമുഖം വളരെ ആഴമേറിയതും സംരക്ഷിതവുമായതിനാൽ ബ്രിട്ടീഷ് കപ്പലുകൾ ഫ്രഞ്ചുകാരിൽ നിന്ന് തങ്ങളുടെ കൊടിമരങ്ങൾ ഈന്തപ്പനയുടെ ഇലകൾ കൊണ്ട് മറച്ചിരിക്കുകയാണെന്ന് പറയപ്പെടുന്നു. കൂടാതെ, മാരിഗോട്ട് ബേ 1967-ലെ ചലച്ചിത്രം  ഡോക്ടർ ഡൂലിറ്റിലിന്റെ ചിത്രീകരണം ഇവിടെവച്ചായിരുന്നതിനാൽ, സമീപത്തെ ഏതാനും ബിസിനസ്സുകളെ ശാശ്വതമായി സ്വാധീനിച്ചു.

ആൻസ് ചാസ്റ്റനെറ്റ് മറൈൻ നാഷണൽ പാർക്ക്

ഒട്ടനവധി  സമുദ്രജീവികളുടെ ആവാസകേന്ദ്രമാണ് ആൻസ് ചാസ്റ്റനെറ്റിലെ പവിഴപ്പുറ്റുകൾ.   മുങ്ങൽ വിദഗ്ധർക്ക് രണ്ട് മുതൽ എട്ട് മീറ്റർ വരെ ആഴമുള്ളതും  വിസ്തൃതവുമായ പ്രദേശത്തുള്ള കടലിലെ പാറക്കൂട്ടത്തിൽ, വർണ്ണാഭമായ  സ്പോഞ്ചുകൾ,പവിഴപ്പുറ്റുകളുടെ വ്യത്യസ്തതരങ്ങളായ  മൃദുവായ പവിഴപ്പുറ്റുകൾ , ബോൾഡർ പവിഴപ്പുറ്റുകൾ, മസ്തിഷ്കപവിഴപ്പുറ്റുകൾ എന്നിവ കാണാൻ കഴിയും. കൂടാതെ  പവിഴപ്പുറ്റുകളിൽ തത്ത മത്സ്യം, ആട് മത്സ്യം, വാരസ്, ക്രോമിസ്, ബാരാക്കുഡാസ് എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന ഇനങ്ങളേയും കണ്ടേക്കാം.  46 മീറ്റർ താഴേക്ക് ഇറങ്ങുന്ന ചരിവിൽ   ലോബ്സ്റ്ററുകളും ഞണ്ടുകളും ഈൽസും വസിക്കുന്ന ലെയ്സ് പവിഴപ്പുറ്റിന്റെയും  30 മീറ്ററിൽ താഴെ, പ്ലേറ്റ് പവിഴപ്പുറ്റുകളും  കാണാവുന്നതാണ്. വെള്ളത്തിന് മുകളിലുള്ള പിറ്റണുകളുടെ അതിശയകരമായ കാഴ്ചകളുള്ള ഒരു സംരക്ഷിത ബീച്ചാണ് ആൻസ് ചാസ്തനെറ്റ്.

ടെറ്റ് പോൾ നേച്ചർ ട്രയൽ

സൗഫ്രിയേറിന് സമീപമുള്ള ടെറ്റ് പോൾ നേച്ചർ ട്രയൽ, തെക്കൻ സെന്റ് ലൂസിയയുടെ അതിമനോഹരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നതോടൊപ്പം കാൽനടയാത്ര വളരെ ആസ്വാദ്യകരമാക്കുന്നു. വേൾഡ് ഹെറിറ്റേജ് സൈറ്റിന്റെ ഭാഗമായ സെന്റ് ലൂസിയാസ് പിറ്റൺസ് മാനേജ്മെന്റ് ഏരിയയിലെ ഉഷ്ണമേഖലാ വനത്തിലൂടെയുള്ള യാത്രയിൽ  തെളിഞ്ഞ ദിവസങ്ങളിൽ നിങ്ങൾക്ക് മാർട്ടിനിക്ക്, സെന്റ് വിൻസെന്റ് വരെ കാണാൻ കഴിയും. ലളിതമായ നടത്തത്തിനിടെ, നിങ്ങൾക്ക് പരമ്പരാഗത അമേരിൻഡിയൻ മരച്ചീനി ഉത്പ്പാദിപ്പിക്കുന്നതും  അപൂർവ്വ ഉഷ്ണമേഖലാ പഴങ്ങൾ പരീക്ഷിക്കാനും ഔഷധസസ്യങ്ങളെയും മരങ്ങളെയും കുറിച്ച് പഠിക്കാനും സാധിക്കും. യാത്രയ്ക്കിടയിൽ, ധാരാളം പൈനാപ്പിൾ തോട്ടങ്ങളും കാണാനാകും. കൂടാതെ ചുറ്റുപാടുകളുടെ വിശാലമായ കാഴ്ചയിലേക്ക് നയിക്കുന്ന കുത്തനെയുള്ള പടികളുള്ള “സ്വർഗ്ഗത്തിലേക്കുള്ള ഗോവണി” എന്നറിയപ്പെടുന്നയിടമാണിത്.  

സൗഫ്രിയർ

ഊർജ്ജസ്വലരായ മത്സ്യത്തൊഴിലാളി സമൂഹമാണ് സൗഫ്രിയറിൻറെ   അതിശയകരമായ  തുറമുഖത്തിൻറെ  ശക്തികേന്ദ്രം. രാജ്യത്തിന്റെ തലസ്ഥാനമായ കാസ്ട്രീസിൽ നിന്ന് തെക്കോട്ട്  ഒരു മണിക്കൂർ യാത്ര ചെയ്താൽ, ഈ വിചിത്രമായ സെന്റ് ലൂസിയൻ ഗ്രാമം, പ്രദേശത്തിന്റെ കാഴ്ചകൾ കാണുമ്പോൾ സ്വയം താവളമാക്കാൻ പറ്റിയ സ്ഥലമാണിതെന്ന് മനസ്സിലാകും. 1745-ൽ സ്ഥാപിതമായ സൗഫ്രിയറിന് ആകർഷകമായ ഒരു ഭൂതകാലമുണ്ട്. നെപ്പോളിയൻ ബോണപാർട്ട്  ചക്രവർത്തിയുടെ ഭാര്യ ജോസഫൈൻ 1763-ൽ ഇവിടെയാണ് ജനിച്ചതെന്നത്  പ്രശസ്തിയുടെ പ്രധാന അവകാശവാദമാണ്. 1780 ലെ ഫ്രഞ്ച് വിപ്ലവകാലത്ത് സ്ഥാപിച്ച ഗില്ലറ്റിൻ സ്ഥലമായിരുന്നു ടൗൺ സ്ക്വയർ, ഇവിടെ  നിരവധി തോട്ടം ഉടമകളെയും അവരുടെ കുടുംബങ്ങളെയും ശിരഛേദം ചെയ്തിട്ടുണ്ട്.  സൗഫ്രിയറുടെ ചരിത്രത്തിനും സുഖകരമല്ലാത്ത ഒരു വശവുമുണ്ട്.

എൻബാസ് സൗത്ത് വെള്ളച്ചാട്ടത്തിലേക്കുള്ള നടപ്പാത

സെൻറ് ലൂസിയയിലെ ഏറ്റവും ഉയരംകൂടിയ പർവ്വതമായ മൗണ്ട് ഗിമിയുടെ സമൃദ്ധമായ ചരിവിലാണ് എൻബാസ് സൗത്ത് വെള്ളച്ചാട്ടപ്പാത സ്ഥിതിചെയ്യുന്നത്, സൗഫ്രിയറിന് മുകളിലുള്ള എഡ്മണ്ടിൽ നിന്ന് ഇവിടേക്ക് എത്തിച്ചേരാനാകും. അഗ്നിപർവ്വതപാറയിലൂടെ കൊത്തിയെടുത്ത ഒരു കാസ്കേഡിൽ എത്തുന്നതിന് മുമ്പ് നന്നായി സംരക്ഷിച്ചിരിക്കുന്ന പാത നിബിഢവനത്തിലൂടെ കടന്നുപോകുന്നു. ഇവിടേക്കെത്താൻ കാൽനടയാത്രയ്ക്ക് ഏകദേശം രണ്ടര മണിക്കൂർ എടുക്കും,  കുത്തനെയുള്ള നിരവധി  പടികൾ കയറിയിറങ്ങാനുള്ളതുകൊണ്ട് ഉറപ്പുള്ള ഹൈക്കിംഗ് ബൂട്ടുകൾ ഈ യാത്രയ്ക്കാവശ്യമാണ്. സെമ്പേഴ്സ് വാർബ്ലർ, സെന്റ് ലൂസിയ റെൻ, സെന്റ് ലൂസിയ ഓറിയോൾ, സെന്റ് ലൂസിയ പാരറ്റ്  തുടങ്ങി മൂർച്ചയുള്ള കണ്ണുകളുള്ള പക്ഷികളെയും ഇവിടെ കാണാനാകും. ഹോണ്ടുറാസ് മഹാഗണി, ബ്ലൂ മാഹോ എന്നിവയുൾപ്പെടെയുള്ള വിദേശസസ്യങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം.

ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന യാത്ര ആരംഭിക്കുക

സെന്റ് ലൂസിയയുടെ കടൽത്തീരത്ത് കാലുകുത്തുന്ന ഏതൊരാളും അതിന്റെ പ്രകൃതി ഭംഗിയിലും മാന്ത്രികതയിലും ആവേശഭരിതരാകുന്നു.  ശാന്തമായ തിരമാലകൾ, ഊഷ്മളമായ  കടൽത്തീരങ്ങൾ, സൗഹൃദമുള്ള ആളുകൾ എന്നിങ്ങനെ  അതിഥികളെ സ്വാഗതം ചെയ്യുന്നതിൽ സെന്റ് ലൂസിയ ഒരിക്കലും പരാജയപ്പെടുന്നില്ല. ഒരു സ്ത്രീയുടെ പേരിലുള്ള ഏക സ്വതന്ത്രരാജ്യമെന്ന നിലയിൽ പര്യവേക്ഷണവും പ്രചോദനവും ദ്വീപ് പ്രതിനിധീകരിക്കുന്നു. സെന്റ് ലൂസിയയുടെ അതിഥികൾ എപ്പോഴും തിരികെപ്പോകാനുള്ള വിമുഖതയും മടങ്ങിവരാനുള്ള ആഗ്രഹവും പ്രകടിപ്പിക്കുന്നു.

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.