ക്ലബ് ഫിഫ ലോകകപ്പിന്റെ കലാശപ്പോര് ഇന്ന്

ക്ലബ് ഫിഫ ലോകകപ്പിന്റെ  കലാശപ്പോര് ഇന്ന്

ലോകം കാത്തിരിക്കുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിന്റെ കലാശപ്പോരിന് ഇന്ന് ജിദ്ദ നഗരം സാക്ഷിയാകുന്നു. ഇന്ന് രാത്രി ഒൻപതിന് ജിദ്ദ കിങ് അബ്‌ദുള്ള സ്പോര്‍ട്സ് സിറ്റിയിലെ അല്‍ജൗഹറ സ്റ്റേഡിയത്തില്‍ ബ്രസീലിയൻ ടീം ഫ്ലുമിനെൻസും ഇംഗ്ലീഷ് ടീം ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയും ഏറ്റുമുട്ടും. ഇരുടീമുകളും ചരിത്രത്തിലാദ്യമായാണ് ഫിഫ ക്ലബ് ലോകകപ്പിെൻറ ഫൈനലിലെത്തുന്നത്. ഫൈനല്‍ മത്സരത്തിനുള്ള എല്ലാ ഒരുക്കവും ഫിഫ പൂര്‍ത്തിയാക്കി. സൗദി ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോകകപ്പിന് ആതിഥ്യമരുളുന്നത്. മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനുള്ള മത്സരവും വെള്ളിയാഴ്ച നടക്കും. അല്‍അഹ്‌ലിയും ജാപ്പനീസ് ഉറവ റെഡും മൂന്നാം പദവിക്ക് വേണ്ടി പോരടിക്കും. വൈകീട്ട് 5.30ന് കിങ് അബ്‌ദുള്ള അല്‍ഫൈസല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.