ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ ഡിയെ ഭയമില്ലന്നും തോമസ് ഐസക്

ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ ഡിയെ ഭയമില്ലന്നും തോമസ് ഐസക്

മസാല ബോണ്ടുമായി ബന്ധപ്പെട്ട് ഇ ഡി അയച്ച സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥിയുമായ തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചു. ഏപ്രിൽ ഒന്ന് തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. ഇ ഡി ഭീഷണിക്കെതിരെ നിയമപരമായ വഴികൾ സ്വീകരിക്കുമെന്ന് തോമസ് ഐസക് പറഞ്ഞു. ഏപ്രിൽ രണ്ടിന് ഹാജരാകൻ ആവശ്യപ്പെട്ടാണ് ഇ ഡി തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. “you are given one more opportunity to appear before the Investigating officer on 2.04.2024 tender evidence” എനിക്ക് അവസാനത്തെ ചാൻസ് തന്നിരിക്കുകയാണ് എന്നതാണ് ഇ ഡിയുടെ ഭീഷണി. ഹർജ്ജി തള്ളി ഹാജരാകാൻ ഹർജ്ജിക്കാരനോട് നിർദ്ദേശിക്കണം എന്നു പറഞ്ഞ് ഇ ഡി സമർപ്പിച്ച അഡീഷണൽ അഫിഡവിറ്റ് വിശദമായി കേൾക്കാൻ മെയ് 22നു കേസ് വെച്ചിരിക്കുകയാണ്.പിന്നെന്തിനാണ് ഇന്നലെ രാത്രി വൈകി ഏപ്രിൽ 2നു ഹാജരാകാൻ ഇ ഡിനോട്ടീസ് നൽകിയതെന്ന് തോമസ് ഐസക് ചോദിച്ചു.

Photo Courtesy: Google/ images are subject to copyright         

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.