കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജ്ജി

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ  ഹർജ്ജി

ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്ററിന്റെ(ഇ.ഡി.) കസ്റ്റഡിയില്‍ തുടരുന്ന അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജ്ജി . ഹിന്ദു സേനയാണ് വെള്ളിയാഴ്ച ഹര്‍ജ്ജി സമര്‍പ്പിച്ചത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഡല്‍ഹിയുടെ ഭരണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി കേന്ദ്രഭരണം നടപ്പാക്കണമെന്നും ഹിന്ദു സേന അധ്യക്ഷന്‍ വിഷ്ണു ഗുപ്ത ഹര്‍ജ്ജിയില്‍ ആവശ്യപ്പെട്ടു. കെജ്‌രിവാളിന്റെ അറസ്റ്റിന് തൊട്ടുപിന്നാലെ സമര്‍പ്പിക്കപ്പെട്ട സമാനമായ ഹര്‍ജ്ജി വ്യാഴാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.