പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി കോയമ്പത്തൂർ ജില്ല പ്രസിഡന്റിന്റെ ഹർജ്ജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് റോഡ് ഷോയ്ക്ക് അനുമതി നൽകാൻ ഉത്തരവിട്ടത്. ഇതോടെ, തിങ്കളാഴ്ച പ്രധാനമന്ത്രി കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരിൽ ഈ മാസം 18 നു പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്നാട് പൊലീസ് അനുമതി നിഷേധിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്ക് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചത്. കോയമ്പത്തൂർ ടൗണിൽ നാലു കിലോമീറ്റർ റോഡ് ഷോ നടത്താനായിരുന്നു നീക്കം. പൊലീസ് നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ചാണ് അതിനെതിരെ ബിജെപി കോടതിയെ സമീപിച്ചത്.
Photo Courtesy: Google/ images are subject to copyright