സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ. ചരിത്രത്തിൽ ഇതാദ്യമായാണ് സ്വർണ്ണവില പവന് 48,000 കടക്കുന്നത്. ഇന്ന് ഒരു പവന് 320 രൂപയാണ് ഉയന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 48,080 രൂപയാണ്. ഇന്നലെ പവന് 47, 760 രൂപയായിരുന്നു വില. ഇതും റെക്കോർഡ് വിലയായിരുന്നു. ഇതിനേയും മറികടന്നാണ് സ്വർണ്ണവില ഇന്ന് ഉയർന്നത്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിന് 40 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 5, 970 രൂപയായിരുന്നു വില. ഇന്നത് 6,010 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുതിപ്പ് തുടരുന്നതോടെയാണ് സംസ്ഥാനത്തും വലിയ വില വർദ്ധന ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര സ്വർണ്ണവില 2149 യുഎസ് ഡോളർ കടന്നു. അമേരിക്ക വലിയ പണപ്പെരുപ്പത്തെ അഭിമുകീകരിക്കുന്നതാണ് വിലവർദ്ധനവിന് പ്രധാനകാരണം.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.