സ്വർണ്ണവില കുതിക്കുന്നു
സംസ്ഥാനത്ത് ഇന്നും സ്വർണ്ണവിലയിൽ വർദ്ധനവ്. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 49000 ന് മുകളിലെത്തി. ഒരു പവൻ സ്വർണ്ണത്തിന് 280 രൂപയാണ് വർദ്ധിച്ചത്. 49360 രൂപയാണ് ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 6170 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5140 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണവില 2171 ആണ്.
Photo Courtesy: Google/ images are subject to copyright