റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില

റെക്കോർഡുകൾ  തകർത്ത് സ്വർണ്ണവില

സ്വർണ്ണവിലയില്‍ ഇന്നും വർദ്ധനവ്. ഇന്ന് ഗ്രാമിന് 10 രൂപ വർദ്ധിച്ച്‌ 6620 രൂപയും പവന് 80 രൂപ വർദ്ധിച്ച്‌ 52,960 രൂപയുമായി . ഇന്നലെ 52,880 രൂപയായിരുന്നു. തുടർച്ചയായ പത്താം ദിവസമാണ് സ്വർണ്ണവില കൂടുന്നത്. ഏപ്രില്‍ രണ്ടിന് 50,680 രൂപയായിരുന്നു പവൻ വില. 10 ദിവസം കൊണ്ട് 2280 രൂപയുടെ വർദ്ധനവാണുണ്ടായത്. മാർച്ച്‌ ഒന്നിന് 46,320 രൂപയായിരുന്നു സ്വർണ്ണവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില വർദ്ധിച്ചിട്ടുണ്ട്. ഇതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായിട്ടുണ്ട്.

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.