മലയാള ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

മലയാള ചലച്ചിത്ര നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു

മലയാള ചലച്ചിത്ര വേദിയിലെ സുപരിചിത മുഖമായ നടൻ സന്തോഷ് വാഹനാപകടത്തെത്തുടർന്ന് അന്തരിച്ചു. പത്തനംതിട്ടയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. അദ്ദേഹത്തോടൊപ്പം കാറിലുണ്ടായിരുന്ന ഭാര്യ ശുഭശ്രീയ്ക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ അവർ ചികിത്സയിലാണ്.

നൂറിലധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള സന്തോഷ്, തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരം എം.ജി. കോളേജിലെ പഠനകാലത്ത് നടൻ മോഹൻലാലിന്റെ ജൂനിയർ കൂടിയായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സൈജു കുറുപ്പ് ചിത്രം ‘മോഹിനിയാട്ട’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിരുന്നു.

1982-ൽ പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇത് ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ അദ്ദേഹം പതിറ്റാണ്ടുകളായി മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു. രാജശ്രീ എസ്. നായർ ഏക മകളാണ്. സന്തോഷിന്റെ വിയോഗത്തിൽ ചലച്ചിത്ര ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.