ലിവ്-ഇൻ പങ്കാളിക്ക് ഐവിഎഫിലൂടെ പിറന്ന കുഞ്ഞ്; ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവ്

ലിവ്-ഇൻ പങ്കാളിക്ക് ഐവിഎഫിലൂടെ പിറന്ന കുഞ്ഞ്; ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതിയുടെ ചരിത്രപരമായ ഉത്തരവ്

വിവാഹത്തിന് മുൻപ് ഒരുമിച്ച് ജീവിച്ച കാലത്ത്, പങ്കാളിയുടെ ബീജം ഉപയോഗിച്ച് ഐവിഎഫ് (IVF) ചികിത്സയിലൂടെ ജന്മം നൽകിയ പെൺകുട്ടിക്ക് പിതാവിന്റെ പേര് ചേർത്ത പുതിയ ജനന സർട്ടിഫിക്കറ്റ് അനുവദിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു. കുഞ്ഞിന്റെ മാതാപിതാക്കൾ സംയുക്തമായി നൽകിയ ഹർജി അനുവദിച്ച് ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റേതാണ് ഈ നിർണായക ഉത്തരവ്. മാതാപിതാക്കൾ ഒന്നിച്ച് നിന്ന് കുട്ടിയുടെ പിതൃത്വം പരസ്യമായി സമ്മതിക്കാൻ തയ്യാറാകുമ്പോൾ, സാങ്കേതിക നിയമങ്ങൾ അതിന് തടസ്സമാകുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം സവിശേഷ സാഹചര്യങ്ങളിൽ ഭരണഘടനാ കോടതികൾക്ക് ഇടപെടാൻ പൂർണ്ണ അധികാരമുണ്ടെന്നും ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ വ്യക്തമാക്കി.

ദുബായിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹർജിക്കാരായ യുവാവും യുവതിയും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചതും. എന്നാൽ ഇവരുടെ ബന്ധത്തെ വീട്ടുകാർ ശക്തമായി എതിർത്തു. തുടർന്ന്, ഒരുമിച്ച് ജീവിക്കുന്നതിനിടയിൽ 2012-ൽ യുവാവിന്റെ ബീജം ഉപയോഗിച്ച് യുവതി കൃത്രിമ ഗർഭധാരണത്തിന് (IVF) വിധേയയാകുകയും ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. എന്നാൽ അന്ന് ഇവർ ഔദ്യോഗികമായി വിവാഹിതരാകാതിരുന്നതിനാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരില്ലാതെ സിംഗിൾ മദർ (Single Mother) എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്.

കാലങ്ങൾക്കു ശേഷം ഇവർക്ക് അനുകൂലമായി പുതിയ ജനന സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട കോടതി, കുഞ്ഞിന് സമൂഹത്തിൽ അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും അതിന് നിയമത്തിന്റെ നൂലാമാലകൾ തടസ്സമാകരുതെന്നും അടിവരയിട്ടു പറഞ്ഞു. നിയമവൃത്തങ്ങളിലും വലിയ രീതിയിൽ സ്വാഗതം ചെയ്യപ്പെടുന്ന ഒന്നാണ് ഹൈക്കോടതിയുടെ ഈ ചരിത്ര വിധി.

 

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.