ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ 2 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​മെ​ന്ന് സി​ജെ​പി; പ്ര​തി​പ​ക്ഷം തി​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ ഒ​ക്ടോ​ബ​ർ 2 മു​ത​ൽ രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​മെ​ന്ന് സി​ജെ​പി; പ്ര​തി​പ​ക്ഷം തി​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും, അല്ലാത്തപക്ഷം ഒക്ടോബർ രണ്ടാംതീയതി മുതൽ മുംബൈയിൽനിന്ന് ആരംഭിക്കുന്ന പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും കോക്ക്‌റോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജീത് ദിപ്‌കെ മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയിലെ വ്യാപക ക്രമക്കേടുകൾക്കെതിരെയും തീവ്ര പുനഃപരിശോധന (SIR) നടപടികൾക്കെതിരെയും പ്രതികരിച്ച അദ്ദേഹം, പ്രതിഷേധം ഇന്ത്യയിലെമ്പാടുമുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും എക്‌സിലൂടെ (X) നൽകിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ദിപ്‌കെ ആഹ്വാനം ചെയ്തു.

തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ വലിയ രീതിയിലുള്ള അട്ടിമറികളും ക്രമക്കേടുകളും നടക്കുന്നതായി വിശ്വസിക്കുന്നുണ്ടെങ്കിൽ, ഇനി ഇത്തരം തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകുന്നത് പ്രതിപക്ഷ പാർട്ടികൾ നിർത്തിവെക്കണമെന്ന് ദിപ്‌കെ ആവശ്യപ്പെട്ടു. അട്ടിമറിക്കപ്പെട്ട സംവിധാനത്തിൽ തുടർന്നും മത്സരിക്കുന്നത്, ആ തെറ്റായ രീതികൾക്ക് നിയമസാധുത നൽകാനും അത്തരം തിരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമാണെന്ന മിഥ്യാധാരണ സൃഷ്ടിക്കാനും മാത്രമേ സഹായിക്കൂ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മത്സരിച്ചില്ലെങ്കിൽ രാഷ്ട്രീയ അസ്തിത്വം ഇല്ലാതാകുമെന്ന് ഭയന്നാണ് പ്രതിപക്ഷം പങ്കെടുക്കുന്നതെങ്കിലും, വോട്ടുകൾ മോഷ്ടിക്കപ്പെടുകയും ജനപ്രതിനിധികളെ കൂറുമാറ്റുകയും പാർട്ടികൾ പിളർത്തപ്പെടുകയും ചെയ്യുമ്പോൾ എന്ത തരം അസ്തിത്വമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനപ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും ഏത് നിമിഷവും തകർക്കാൻ കഴിയുന്ന ഒരു വ്യവസ്ഥിതിയിൽ വെറുതെ നിലനിൽക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ അതിജീവനമല്ലെന്ന് ചൂണ്ടിക്കാട്ടിയ ദിപ്‌കെ, ഇത്തരമൊരു ദുർബലമായ സംവിധാനത്തിൽ എത്രകാലം മുൻപോട്ടു പോകാൻ കഴിയുമെന്നും പ്രതിപക്ഷ നേതാക്കളോട് വിരൽ ചൂണ്ടി.

 

 

 

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.