കേരള ബ്ലാസ്റ്റേഴ്‌സിനെ യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു; ‘പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്‌സ്’ പ്രഖ്യാപിച്ച് അൽ ഫർസാൻ

കേരള ബ്ലാസ്റ്റേഴ്‌സിനെ യുഎഇയിലെ അൽ ഫുർസാൻ ഗ്രൂപ്പ് ഏറ്റെടുത്തു; ‘പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്‌സ്’ പ്രഖ്യാപിച്ച് അൽ ഫർസാൻ

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പൂർണ ഉടമസ്ഥാവകാശം യുഎഇയിലെ ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സ്പോർട്സ് കൺസോർഷ്യമായ ‘അൽ ഫർസാൻ’ ഏറ്റെടുത്തു. നിലവിലെ ഉടമകളായ മാഗ്നം ഗ്രൂപ്പിൽ നിന്ന് 100 ശതമാനം ഓഹരികളും അൽ ഫർസാൻ ഗ്രൂപ്പ് സ്വന്തമാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പൂർണമായ കൈമാറ്റ നടപടികൾ പൂർത്തിയാകാൻ എട്ട് മാസമെടുക്കും.

കായിക അടിസ്ഥാന സൗകര്യ വികസനം, സ്വന്തമായി പുതിയ സ്റ്റേഡിയം നിർമാണം, വാണിജ്യ സംരംഭങ്ങൾ എന്നിവ ഉൾപ്പെടുത്തി ‘പ്രൊജക്റ്റ് ബ്ലാസ്റ്റേഴ്‌സ്’ എന്ന പേരിൽ ദീർഘകാല വികസന പദ്ധതി യുഎഇയിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കുമെന്ന് അൽ ഫർസാൻ പ്രതിനിധി ആന്റണി ഡൺസ്റ്റൻ അറിയിച്ചു. കൺസോർഷ്യത്തിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ പരിമിതികളുണ്ടെന്ന് ക്ലബ്ബിന്റെ പുതിയ ഓപ്പറേഷൻ പാർട്ണർമാരായ ഒഫിയോ സിഇഒ തമീം അൻവറും സഹസ്ഥാപകൻ ശരത് കുനിയിലും വ്യക്തമാക്കി.

അതേസമയം, പുതിയ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബർ 11-ന് നടന്നേക്കും. ഇന്റർ കാശിക്കെതിരായ ഈ മത്സരം റാഞ്ചിയിൽ നടക്കാനാണ് സാധ്യതയെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി പറഞ്ഞു. പരിശീലകൻ ആഷ്ലി വെസ്റ്റ്‌വുഡിന് കീഴിൽ ടീമിന്റെ പ്രീ-സീസൺ ക്യാംപ് ഇന്ന് ചെന്നൈയിൽ ആരംഭിക്കും. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ടീമിലുണ്ടെന്നും, അന്തിമ കളിക്കാരുടെ പട്ടിക ഈയാഴ്ച അവസാനത്തോടെ പ്രഖ്യാപിക്കുമെന്നും സിഇഒ കൂട്ടിച്ചേർത്തു.

 

 

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.