അഴിമതി വിമുക്തമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്: കോടിയേരി
തിരുവനന്തപുരം: അഴിമതി വിമുക്തമായ ഭരണമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചടുലമായി പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വകുപ്പ് അഴിമതിക്കാരുടെ ഉറക്കം കെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ മന്ത്രി കെ.ബാബുവിനെതിരെ കേസെടുക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുള്ളതിനാലാവാം വിജിലന്‍സ് ഡയറക്ടര്‍ വ്യക്തമായ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും കോടിയേരി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇടതുപക്ഷം അധികാരത്തിലെത്തിയതുമായി പൊരുത്തപ്പെടാന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും കഴിഞ്ഞിട്ടില്ലെന്നും അവര്‍ ഒത്തൊരുമിച്ച് സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍.ഡി.എഫ് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി.
Photo Courtesy : Google/ Images may be subjected to copyright