ശര്‍ക്കര പായസം
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് നുറുക്ക് അര കപ്പ്
അവല് അര കപ്പ്
ഞാലിപ്പൂവന് പഴം എട്ടെണ്ണം(അരിഞ്ഞത്)
ശര്‍ക്കര ചീകിയത് ഒന്നര കപ്പ്
കട്ടി തേങ്ങാപ്പാല്‍ നാല് കപ്പ്
നെയ്യ് ഒരു ടീസ്പൂണ്‍
തേങ്ങാക്കൊത്ത് ഒരു ടീസ്പൂണ്‍
നട്ട്സ് ഒരു ടീസ്പൂണ്‍
കിസ്മിസ് ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി കാല് ടീസ്പൂണ്‍
ചുക്കുപൊടി കാല് ടീസ്പൂണ്‍
ജീരകപ്പൊടി കാല് ടീസ്പൂണ്‍
ഉപ്പ് ഒരു നുള്ള്
ചൗവ്വരി കാല് കപ്പ്
തയ്യാറാക്കുന്ന വിധം
ചൗവ്വരി വെള്ളത്തില്‍ കുതിര്‍ത്തുവയ്ക്കുക. ഗോതമ്പുനുറുക്ക് ഉപ്പ് ചേര്‍ത്ത് വേവിക്കുക. വെന്തശേഷം അവലും ചൗവ്വരിയും ചേര്‍ക്കുക. ഇനി ഞാലിപ്പൂവന്‍പഴം ചേര്‍ക്കാം. ശേഷം ശര്‍ക്കര ചീകിയതും തേങ്ങാപ്പാലും ചേര്‍ത്ത് ചൂടാക്കി ഇറക്കിവയ്ക്കാം. ശേഷം ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കി തേങ്ങാക്കൊത്ത്, നട്ട്സ്, കിസ്മിസ് ഇവ നെയ്യില്‍ വറുത്ത് പായസത്തിനു മുകളിലൊഴിക്കാം.
Photo Courtesy : Google/ images may be subject to copyright
