അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം
ലണ്ടന്: ലണ്ടനില് അറസ്റ്റിലായ വിവാദ വ്യവസായി വിജയ് മല്യക്ക് ജാമ്യം. ഇന്നുരാവിലെ സ്കോട്ലന്റ് യാഡ് അറസ്റ്റ് ചെയ്ത മല്യക്ക് വെസ്റ്റ്മിനിസ്റ്റര് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാങ്കുകളില് നിന്നും 9400 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് കടന്ന മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ജാമ്യം ലഭിച്ച വിജയ് മല്യ ഇന്ത്യന് മാധ്യമങ്ങള്ക്ക് അമിതാവേശം തുടങ്ങിയെന്ന് മാധ്യമങ്ങളെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
Photo courtesy : Google /images may be subject to copyright
