ഭൂമിയെ പുനഃസംഘടിപ്പിക്കാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ..

ഇന്ന് ലോകപരിസ്ഥിതി ദിനം. അ​തി​ജീ​വ​നം വ​ലി​യൊരു ചോ​ദ്യ​മാ​യി മ​നു​ഷ്യ​രാ​ശി​ക്ക് മു​ൻ​പി​ൽ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​സ്ഥി​തി ദി​നം ക​ട​ന്നു​വ​ന്നിരിക്കുന്നത്. കോ​വി​ഡ് മ​ഹാ​മാ​രി തീ​ർ​ത്ത ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ൾ​ക്കൊ​പ്പം കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും നമുക്ക് വെ​ല്ലു​വി​ളി​ക​ൾ സൃ​ഷ്ടി​ക്കു​ന്നു. ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന താ​ളം പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ക​ണ്ടെ​ത്താ​നും ന​ട​പ്പി​ലാ​ക്കാ​നു​മാ​ണ് ഈ ​പ​രി​സ്ഥി​തി ദി​നം ആ​ഹ്വാ​നം ചെ​യ്യു​ന്ന​ത്. ഈയവസരത്തിൽ ന​മു​ക്കൊ​രു​മി​ച്ച് ഭൂ​മി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ശാ​സ്ത്രീ​യമാ​ലി​ന്യ നി​ർ​മ്മാർ​ജ​നമാ​ർ​ഗ്ഗങ്ങ​ൾ അ​വ​ലം​ബി​ക്കു​ന്ന, പ​രി​സ്ഥി​തി​നി​യ​മ​ങ്ങ​ളും ഹ​രി​ത​ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്ന, പു​ന​രു​പ​യോ​ഗ ഊ​ർ​ജ്ജ സ്രോ​ത​സ്സു​ക​ളെ​യും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ​യും ആ​ശ്ര​യി​ക്കു​ന്ന, അ​മി​ത വി​ഭ​വ​ചൂ​ഷ​ണ​ത്തെ അ​ക​റ്റി നി​ർ​ത്തു​ന്ന, പ​രി​സ്ഥി​തി സൗ​ഹൃ​ദ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ശീ​ല​മാ​ക്കു​ന്ന സ​മൂ​ഹ​മാ​യി നാം ​സ്വ​യം മാറണം.

ന​മ്മു​ടെ ജൈ​വ സ​മ്പ​ത്ത് സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. അ​തി​നു​ള്ള ഇ​ട​പെ​ട​ൽ ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടെ​യും ഉ​ള്ളി​ൽ നി​ന്ന് തു​ട​ങ്ങും എ​ന്ന​താ​ക​ട്ടെ ഈ ​പ​രി​സ്ഥി​തിദി​ന​ത്തി​ലെ പ്ര​തി​ജ്ഞ​യെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.