‘അപ്പവും വീഞ്ഞു’മായി സണ്ണി വെയ്ന്
ഔട്ട് ഓഫ് സിലബസ്, ഡോക്ടര് പേഷ്യന്റ് എന്നീ ചിത്രങ്ങള്ക്ക് ശേഷം വിശ്വനാഥ് ഒരുക്കുന്ന ‘അപ്പവും വീഞ്ഞും’ സിനിമയുടെ ആദ്യ ടീസര് പുറത്തിറങ്ങി. സംഗീതത്തിന് പ്രാധാന്യം നല്കി ചിത്രീകരിക്കുന്ന ഫാമിലി ത്രില്ലറില് യുവതാരം സണ്ണി വെയ്നാണ് നായകന്.
സംഗീത ട്രൂപ്പിലെ അംഗമായ ജൂഡിന്റെ യാത്രകളും സൗഹൃദങ്ങളും പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രത്തില് തെലുങ്കു നായിക രേഷ്മ രേഖയാണ് നായിക. ദീര്ഘകാലത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യന് നായിക രമ്യാ കൃഷ്ണന് മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ശ്വേത മേനോന്, സുനില് സുഗത, ബാലു വര്ഗീസ്, ലിഷോയ്, ഗീതാ വിജയന്, ദേവി അജിത്ത് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഔസേപ്പച്ചന് സംഗീത സംവിധാനം നിര്വ്വഹിക്കുന്ന സിനിമയില് പ്രതാപ് പോത്തന്റെ മകള് കെയയും ഗാനം ആലപിക്കുന്നുണ്ട്.
വേണു ഗോപാല് ഛായാഗ്രഹണം നിര്വ്വഹിക്കുന്ന ‘അപ്പവും വീഞ്ഞും’ നിര്മ്മിക്കുന്നത് എം.ടി.എം. പ്രൊഡക്ഷന്സാണ്.
ചിത്രങ്ങള്ക്ക് കടപ്പാട്: ഗൂഗിള്

