ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘അടി കപ്യാരെ കൂട്ടമണി’

ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ‘അടി കപ്യാരെ കൂട്ടമണി’

dhyan‘തിര’ എന്ന സിനിമക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന ചിത്രമാണ് ‘അടി കപ്യാരെ കൂട്ടമണി’.നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നമിത പ്രമോദാണ് നായിക.
മൂന്ന് സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തില്‍ നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സെപ്തംബറില്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗ് ആരംഭിക്കും. ‘അടി കപ്യാരെ കൂട്ടമണി’ കൂടാതെ ‘മുത്തുഗൗ’ എന്ന ചിത്രവും ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്ന ചിത്രത്തില്‍ വിജയ് ബാബുവാണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന കുഞ്ഞിരാമായണം എന്ന ചിത്രത്തിലും ധ്യാന്‍ ശ്രീനിവാസനും, നീരജും, അജുവും ഒന്നിക്കുന്നുണ്ട്. ചിത്രത്തില്‍ വിനീത് ശ്രീനിവാസനാണ് നായകന്‍.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.