ഔഷധപരിചയം ആയുർവേദത്തിൽ

ഔഷധപരിചയം ആയുർവേദത്തിൽ

ayurvedaആയുർവേദ സിദ്ധാന്തമനുസരിച്ച്, യാതൊരാൾ ഏതു ദേശത്തിലാണോ ജനിച്ചത് അയാൾക്ക് ആ ദേശത്തിലെ ഔഷധം തന്നെയാണ് ഹിതകരം എന്നത് ഇപ്പോൾ W.H.Oയും അംഗീകരിച്ചിരിക്കുന്നു.  ആധുനിക ചികിത്സ കൾ ഫലിക്കാത്ത പല സന്ദർഭങ്ങളിലും ഫലവത്തായിക്കാണുന്ന ആയുർവേദ ചികിത്സയുടെ ഉപയോഗം ലോകമെമ്പാടും ഇപ്പോൾ വർദ്ധിച്ചുവരികയാണ്.  ആയുർവേദചികിത്സാ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുളളതും ഇപ്പോൾ ഉപയോഗത്തിലുളള ഔഷധ സസ്യങ്ങൾ എണ്ണൂറ്റി അമ്പതോളമേ ഉള്ളൂ.  ലോകത്തെമ്പാടുമായി ബോട്ടണിവിഭാഗം ഇപ്പോൾ കണ്ടെത്തിയിട്ടുളള സസ്യ ഔഷധികൾ അമ്പതിനായിരത്തിലേറെയാണ്.  അവയിൽ ഒന്നുപോലും പുതുതായി ഔഷധയോഗങ്ങളിൽ ചേർക്കാൻ സർക്കാരിന്റെ ഔഷധനി യന്ത്രണ വിഭാഗം അനുവദിക്കുന്നില്ല.  ആയുർവേദത്തിൽ ഗവേഷണം വേണം എന്നു പറയുന്നവർ ഇതിനൊരു പരിഹാരം കണ്ടെത്തണം.  ഇപ്പോൾ ഉപയോഗത്തിലുളളവയുടെ ശരിയായതു കണ്ടെത്തുവാൻ ബോട്ടണി പഠിതാ ക്കളുടെ സഹായം വേണ്ടിയിരിക്കുന്നു.

നിസ്സാര രോഗങ്ങൾക്കുപോലും ആശുപത്രിയെ ശരണം പ്രാപിക്കുക ഇന്ന് സർവ്വസാധാരണമായി തീർന്നിട്ടുണ്ട്.  പ്രകൃതിയുടെ ഔഷധ സമ്പത്ത് വിവേകപൂർവ്വം ഉപയോഗിക്കുന്നതിലൂടെ, പല രോഗങ്ങളുടേയും ചികിത്സ വീട്ടിൽ വച്ചു തന്നെ സാദ്ധ്യമാക്കാം.  ഇത്തരം ഔഷധങ്ങളെക്കുറിച്ച് പഠിക്കു കയും അവയെ എളുപ്പത്തിൽ ലഭ്യമാക്കാൻ വീട്ടിലും പരിസരങ്ങളിലും സംരക്ഷിക്കപ്പെടുകയും വേണം.  ഈ രീതിയിലുളള ആരോഗ്യ ബോധവത് ക്കരണ പ്രവർത്തനം പ്രോത്സാഹിപ്പിക്കപ്പെടണം.  എന്നാൽ ഈ അറിവ് യാതൊരു കാരണവശാലും ദുരുപയോഗപ്പെടുത്താൻ ഇടയാക്കരുത്.  ഗൃഹൗ ഷധികളുടെ ഉപയോഗം കൊണ്ടുദ്ദേശിക്കുന്നത് അസുഖങ്ങൾക്ക് താല്ക്കാലിക ശമനം കിട്ടുക എന്നുള്ളതാണ്.  രോഗലക്ഷണങ്ങൾ തുടർന്ന് നിൽക്കുകയാ ണെങ്കിൽ, അല്ലെങ്കിൽ വീണ്ടും ആവർത്തിക്കുകയാണെങ്കിൽ വിദഗ്ദ ചികിത്സ തേടേണ്ടതാണ്.  ഈ ഉദ്ദേശത്തോടുകൂടി 10 ഔഷധികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  ബോട്ടണി വിദ്യാർത്ഥികളെ ഇവ ഒന്ന് പരിചയപ്പെടുത്തുക യുമാണ് എന്റെ ലക്ഷ്യം.

1.    ആടലോടകം     –    ADHATODA VASICA

ആടലോടകത്തിന്റെ ഇലയുടെ സ്വരസം ഓരോ ടേബിൾസ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം 3 നേരം വീതം കുടിക്കുകയാണെങ്കിൽ ചുമ, ആസ്തമ എന്നീ അസുഖങ്ങൾക്ക് കുറവ് കിട്ടും.

ആടലോടകം സമൂലമിട്ട് കഷായം വെച്ച് 25 മില്ലി. വീതം ദിവസം രണ്ടുനേരം വീതം കുടിച്ചാലും ഇതേ ഫലം കിട്ടും.  ഈ കഷായം രക്താതിസാരത്തിനും, രക്താർശസ്സിനും കൂടി നല്ലതാണ്.

ആടലോടകത്തിന്റെ ഇലയുടെ സ്വരസവും ചന്ദനം അരച്ചതും കൂടി 15 മില്ലി വീതം രാവിലേയും, വൈകീട്ടും പതിവായി കുടിച്ചാൽ രക്തസ്രാവം ശമിക്കും.

ആർത്തവം അധികമായാൽ ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലി, 15 ഗ്രാം ശർക്കരയും ചേർത്ത് ദിവസേന രണ്ടുനേരം വീതം കഴിക്കുന്നത് നന്ന്.

‘വാശായാം വിദ്യമാനായാം –
ആശായാം ജിവിതസ്യച
രക്തപിത്തേ ക്ഷതേ കാസേ –
കിമർദ്ധേ അവസ്യേദതി’

2.    അനച്ചുവടി     –    ELEPHANTOPUS SCABER

ചെടി സമൂലമെടുത്ത് അതിന്റെ പകുതി മല്ലിയും ചേർത്ത് വിധി പ്രകാരം കഷായം വെച്ച് 30 മില്ലി വീതം ദിവസം രണ്ടു നേരം കണക്കിൽ കുടിക്കുകയാണെങ്കിൽ മൂത്രച്ചൂടിൽ, അതിസാരം, വയറുകടി ഇവ ശമിക്കും.

വിഷജന്തുക്കൾ കടിച്ചാൽ ചെടി സമൂലമെടുത്ത് അരച്ച് മുറിവിൽ ഉടൻ പുരട്ടിയാൽ വിഷശമനമുണ്ടാകും.

രക്തവാർച്ച അധികമുളള അർശ്ശസിൽ ആനച്ചുവടിയുടെ വേര്, തവിടുകള യാത്ത അരി, കരുപ്പെട്ടി ഇവ എല്ലാം കൂടി ഇടിച്ചുകഴിക്കുന്നതു നല്ലതാണ്.

3.    ഉഴിഞ്ഞി     –    CARDIOSPERMUM HALICACABUM

മലബന്ധം, വയറുവേദന എന്നീ അസുഖങ്ങൾ ശമിക്കുന്നതിന് ഉഴിഞ്ഞി സമൂലമെടുത്തു കഷായം വെച്ച് 30 മില്ലി വീതം ദിവസം 2 പ്രാവശ്യം എന്ന കണക്കിൽ തുടർന്ന് രണ്ടോ മൂന്നോ ദിവസം കഴിച്ചാൽ മതി.  വാതരോഗത്തിന് ഈ കഷായം തുടർന്ന് 15 ദിവസം വരെ കുടിക്കേണ്ടതാണ്.  ഉഴിഞ്ഞിയുടെ ഇല വെള്ളത്തിലിട്ട് ഞെവിടി ആ വെള്ളം കൊണ്ട് തല കഴുകിയാൽ മുടി ശുദ്ധമാകും.  ഉഴിഞ്ഞിയുടെ ഇല കൽക്കവും, സ്വരസവുമായി എണ്ണ കാച്ചി മുടിയിൽ തേച്ചാൽ മുടി വളരും.

ഇല ആവണക്കെണ്ണയിൽ വേവിച്ച് അരച്ചു പുരട്ടിയാൽ വാതം, നീര്, സന്ധിക ളിലുണ്ടാകുന്ന വേദനയോടുകൂടിയ നീര് ഇവ ശമിക്കും.

4.     കടലാടി –    ACHYRANTHES ASPERA

കടലാടി സമൂലമെടുത്ത് കഷായം വെച്ച് 30 മില്ലി വീതം ദിവസം രാവിലെയും, വൈകീട്ടും പതിവായി കുടിച്ചാൽ നീർവീക്കം ശമിക്കും.  കടലാടിയുടെ ഇല പൊടിച്ചത് 3 മുതൽ 6 ഗ്രാം വരെ തേനിൽ ചേർത്തു കഴിച്ചാൽ അതിസാരം ശമിക്കും.

ഫലം അരച്ചത് തേനിൽ ചേർത്തു കഴിച്ചാൽ ചുമ ശമിക്കും.  4 ഗ്രാം വിത്ത് നന്നായി ചവച്ചു തിന്ന് 1 ഗ്ലാസ് വെള്ളം കുടിച്ചാൽ ഒരു ദിവസത്തെ വിശപ്പിന് അതു മതിയാകും.

5.    കരിങ്കുറിഞ്ഞി     –    STROBILANTHES HEYNEANUS

ചൊറിച്ചിൽ, കുഷ്ഠം എന്നീ അസുഖങ്ങൾക്ക് കുറിഞ്ഞിയുടെ സ്വരസം 10 മില്ലി വീതം രാവിലെയും, വൈകീട്ടും പതിവായി കുടിക്കുന്നതും ഇല അരച്ച് ലേപനം ചെയ്യുന്നതും വളരെ ഫലപ്രദമാണ്.

പല്ലുവേദനയ്ക്ക് കരിങ്കുറിഞ്ഞി അരച്ച് പല്ലിന്റെ പോടിൽ വയ്ക്കുകയും സമൂലമിട്ടു വെന്ത കഷായം കവിൾ കൊള്ളുകയും ചെയ്യുന്നത് വേദന അകറ്റാൻ പര്യാപ്തമാണ്.

വാതസംബന്ധമായ അസുഖങ്ങൾക്ക് ഇല അരച്ച് ചെറുചൂടോടുകൂടി പുറമെ പുരട്ടുകയും സമൂലമിട്ട് വെന്ത കഷായം കുടിക്കുകയും ചെയ്യാം.

കുറിഞ്ഞി പ്രധാനമായും ചേർത്ത കുറിഞ്ഞികുഴമ്പ് പ്രസവാനന്തര രക്ഷയ്ക്ക് കൊടുക്കുന്നു.  രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

6.    കുടങ്ങൽ     –    CENTELLA ASIATICA

കൊച്ചുകുട്ടികൾക്ക് ഈ സസ്യം സമൂലം പിഴിഞ്ഞെടുത്ത സ്വരസം അര ഔൺസ് വീതം വെണ്ണ ചേർത്ത് ദിവസവും രാവിലെ പതിവായി കൊടുക്കാമെങ്കിൽ ബുദ്ധിശക്തിയും, ധാരണാശക്തിയും വർദ്ധിയ്ക്കും അപസ്മാര, ഉന്മാദരോഗങ്ങളിൽ കൂടുതൽ നിദ്രയുണ്ടാകുകയും രോഗം കാര്യമായി ശമിപ്പിക്കുകയും ചെയ്യുന്നു.  ഈ ഔഷധം കൽക്കവും സ്വരസവുമായി എടുത്ത് നെയ്യ് കാച്ചി പതിവായി 10 ഗ്രാം വീതം ദിവസം 2 നേരം കഴിച്ചാൽ ശരീരശക്തി, ബുദ്ധിശക്തി ഇവ വർദ്ധിക്കും.  അൾഷിമർ രോഗം വരാതിരിക്കാനും സഹായിക്കും.  ചർമ്മരോഗങ്ങൾക്കും, വ്രണത്തിനും ഇതിന്റെ ഇല അരച്ചോ, വെളിച്ചെണ്ണ കാച്ചിയോ പുരട്ടുന്നത് വളരെ നല്ലതാണ്.

7.    കുറുന്തോട്ടി     –    SIDA RHOMBIPOLIA

കുറുന്തോട്ടി സമൂലമായോ വേരു മാത്രമായോ കഷായം വെച്ച് 30 മില്ലി വീതം ദിവസം രണ്ടോ മൂന്നോ പ്രാവശ്യം എന്ന കണക്കിൽ പതിവായി കഴിച്ചാൽ വാതവ്യാധികൾ, വാതജ്വരം ഇവ ശമിക്കും.

കുറുന്തോട്ടി വേര് സാധാരണവിധി പ്രകാരം കഷായം വെച്ച് അരിച്ചെടുത്ത് അത്രയും തന്നെ പശുവിൻ പാൽ വീണ്ടും അതിൽ ചേർത്ത് പാലിന്റെ അളവിൽ വറ്റിച്ച് അത് 25 മില്ലി വീതം രാവിലെയും, വൈകിട്ടും ഗർഭിണികൾക്ക് 5-ാം മാസം മുതൽ പ്രസവം വരെ കൊടുത്താൽ വലിച്ചിൽ, ക്ഷീണം ഇവ മാറി കിട്ടുന്നു.  നല്ല ഉറക്കമുണ്ടാകും.  പ്രസവം സുഖപ്രദമാകും.  ഇതിന്റെ ഇല അരച്ചു താളിയായി ഉപയോഗിക്കാവുന്നതാണ്.

8.    തൊട്ടാവാടി     –    MIMOSA PUDICA

കുട്ടികളിൽ സാധാരണയായി കണ്ടുവരുന്ന ശ്വാസകോശ വൈഷമ്യത്തിന് തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുക്കുന്ന നീര് 5 – 10 മില്ലി ഒരു ഔൺസ് കരിക്കിൻവെള്ളത്തിൽ കൊടുത്താൽ ഒരു മണിക്കൂറിനുള്ളിൽ ആസ്തമ കുറഞ്ഞു കിട്ടും.  ദിവസം ഒരു നേരം വെച്ച് രണ്ടു ദിവസം തുടർന്നാൽ രോഗം മാറിക്കിട്ടും.  അടുത്ത ഒന്നോ രണ്ടോ രോഗമുണ്ടാകുന്ന സമയങ്ങളിൽ കൂടി ഈ ഔഷധപ്രയോഗം തുടർന്നാൽ രോഗം പൂർണ്ണമായി മാറിക്കിട്ടും.

ചൊറി, വിചർച്ചിക, ഭദ്രു, ചൊറിച്ചിൽ എന്നീ ചർമ്മരോഗങ്ങളിൽ തൊട്ടാവാടി കൽക്കമായും അതിടിച്ചു പിഴിഞ്ഞ നീരിൽ അതിന്റെ നാലിലൊന്ന് എണ്ണയും ചേർത്ത് പുറമെ പുരട്ടിയാൽ അസുഖങ്ങൾക്ക് ഭേദമുണ്ടാകുന്നു.

നാട്ടിൻപുറങ്ങളിൽ പ്രമേഹരോഗികൾ തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പതിവായി കുടിച്ചിട്ട് രോഗശമനം സിദ്ധിച്ചതായി അനുഭവമുണ്ട്.  എന്നാൽ ഈ വസ്തുത ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ല.

9.    പൂവാങ്കുറന്തൽ – VERNONIA CINEREA

പൂവാങ്കുറന്തൽ സമൂലമെടുത്ത് 50 ഗ്രാം 8 ഇരട്ടി വെള്ളത്തിൽ കഷായം വെച്ച് നാലിലൊന്നാക്കി വറ്റിച്ച് 25 മില്ലി വീതം രാവിലെയും, വൈകിട്ടും കുടിച്ചാൽ പനി ശമിക്കും.  തേൾ വിഷവും, മൂത്ര തടസ്സവും ഈ കഷായം പതിവായി കുടിച്ചാൽ മാറിക്കിട്ടും.  എന്റെ അനുഭവത്തിൽ ഗർഭാശയ ക്യാൻസറിനും, പ്രോസ്റ്റേറ്റ് ക്യാൻസറിനും ഫലപ്രദമാണ്.

10.    മുക്കുറ്റി  – BIOPHYTUM SENSITIVUM

മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിച്ചാൽ വയറിളക്കം ശമിക്കും.

മുക്കൂറ്റി സമൂലമെടുത്ത് നല്ലതുപോലെ അരച്ച് വെള്ളത്തിൽ കലക്കി കുടി ച്ചാൽ പൈത്തികജ്വരത്തിലുളള തൃഷ്ണ ശമിക്കും.  മുക്കൂറ്റിയുടെ വിത്ത് അരച്ച് വ്രണത്തിൽ പുരട്ടിയാൽ വ്രണം എളുപ്പം ഉണങ്ങും.

മുക്കൂറ്റിയുടെ ഇല അരച്ച് മുറിവിൽ പുരട്ടിയാൽ മുറിവ് എളുപ്പം ഉണങ്ങും.  മുക്കൂറ്റി സമൂലമെടുത്ത് തേനിൽ ചേർത്തു കഴിക്കാമെങ്കിൽ ചുമ, കഫക്കെട്ട്, പാർശ്വമൂലം ഇവ ശമിക്കും.  പ്രസവാനന്തരം ഗർഭപാത്രം ശുദ്ധിയാകുന്നതിനു വേണ്ടി ഇതിന്റെ ഇലയും, ശർക്കരയും ചേർത്ത് കുറുക്കി കഴിക്കാറുണ്ട്.

രോഗങ്ങളും പാപകർമ്മങ്ങളും

ഇഹപരജന്മകൃതങ്ങളായ പാപകർമ്മങ്ങളും രോഗവും തമ്മിലുളള ബന്ധം ഹരീതസംഹിതയിൽ പ്രതിപാദിക്കുന്നുണ്ട്.

‘ജന്മാന്തരകൃതം പാപം വ്യാധിരൂപേണജായതേ
തൽശാന്തിര ഔഷധൈർ ദാനൈർ
ജപഹോസുരാർച്ചനൈ:’

ചിലപ്പോൾ കർമ്മദോഷം കൊണ്ടും ചിലപ്പോൾ ദോഷകോപത്താലും ചില സമയം കർമ്മദോഷവും, ദോഷകോപവും ഒത്തുചേർന്നും ശാരീരികവും, മാനസീകവുമായ വിവിധ രോഗങ്ങളെ ഉണ്ടാക്കുന്നു.

‘കർമ്മ പ്രകോപേണ കദാചിദേകേ
ദോഷപ്രകോപേണ ഭവന്തിചാന്യേ
തഥാപരേപ്രാണിഷുകർമ്മദോഷ
പ്രകോപജാ കായമനോവികാര’
(വീരസിംഹാവലോകത്ഥം)

പരദ്രവ്യാപഹരണം, ഹിംസ, അഗമ്യഗമനം,

പ്രജ്ഞാപരാധം, ആദിയായ ഹീന കർമ്മളുടെ പരിണിത ഫലമായി ഓരോ രോഗങ്ങൾ ഉണ്ടാകുന്നതായി പറയുന്നുണ്ട്.  ഇവയെ ‘കർമ്മജ വ്യാധികൾ’ എന്നു പറയുന്നു.  ഇവക്ക് കേവലം വൈദ്യന്റെ ചികിത്സ കൊണ്ടു മാത്രം ശാന്തി ലഭിക്കുകയില്ല.  അതിനു ദാനം തുടങ്ങിയ സൽകർമ്മങ്ങളാലും, ദ്വിജ – ആചാര്യ – ദേവ – ഗോക്കളെ പൂജിച്ചു നമസ്‌ക്കരിക്കുന്നതുകൊണ്ടും, ജപഹോമാധികൾ കൊണ്ടും, വ്രതാനുഷ്ഠാനങ്ങൾകൊണ്ടും മാത്രമേ ശമനം സിദ്ധിക്കുകയുള്ളൂ.  ദോഷജങ്ങളായ വ്യാധികൾക്ക് ശമനമുണ്ടാക്കുന്നു.  ദോഷകർമ്മജങ്ങളായ വ്യാധികൾക്ക് ദാനാദി സത്കർമ്മങ്ങളും, ദുഷ്‌കർമ്മ ശാന്തിക്രിയകളും ഒപ്പം ഔഷധചികിത്സയും ആവശ്യമാണ്.  ഓരോ രോഗ ത്തിനും ഇടയാക്കുന്ന പാപകർമ്മങ്ങൾ ഏതെല്ലമാണെന്നും അതിന്റെ പരിഹാര ക്രിയകളും, പഞ്ചപുരാണത്തിലും, ഗരുഡപുരണത്തിലും വിശദമാക്കുന്നുണ്ട്.

കർമ്മജവ്യാധികൾക്ക് ചില ഉദാഹരണങ്ങൾ ഇനി പറയാം.

1.    മദ്യപാനം ഒരു പാപകർമ്മമായി കണക്കാക്കുകയും അത് ‘മൂത്രകൃഛരം’ മഹോദരം എന്നീ രോഗത്തിനു കാരണമായി പറുന്നുണ്ട്.

2.    വഴിയിലും, നദിയുടെ മണൽതിട്ടകളിലും, പർവ്വതങ്ങളുടെ മേൽഭാഗ ത്തും, അരയാൽ തണലിലും, ജലത്തിലും മലവിസർജ്ജനം ചെയ്യുകയും, തുപ്പുകയും ചെയ്തു അശുദ്ധപ്പെടുത്തിയാൽ ‘ആമവാതം’ കൊണ്ടും, നീർ ക്കെട്ടുകൊണ്ടും ദു:ഖിതനായും, മൂർച്ഛായമുളളവനായും തീരും.

3.    ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തടസ്സപ്പെടുത്തിയവന് ശോഫം എന്ന രോഗം ഉണ്ടാകുമെന്നും ‘ബോധായനൻ’ പറയുന്നുണ്ട്.

4.    ഭക്ഷിപ്പാൻ യോഗ്യമല്ലാത്ത സാധനങ്ങളെ ഭക്ഷിക്കുന്നവന് കണ്ഠമാ ലയുണ്ടാകും.

5.    വിധവാ ഗമനം കൊണ്ട് ‘രക്താർബുദം’ ഉണ്ടാകുന്നതായി നാരദീയ സിദ്ധാന്തത്തിൽ പറയുന്നു.

6.    അത്യധികമായ അഹങ്കാരം കൊണ്ടും, കോപം കൊണ്ടും, സ്‌നേഹാ ധിക്യം കൊണ്ടും, ഭയം കൊണ്ടും, ധർമ്മസ്ഥിതിയെ പറ്റി അറിയുന്നവനാ ണെങ്കിലും, അധർമ്മത്തെ പ്രവർത്തിക്കുന്നവൻ പഴുപ്പ് രക്തം ഇവകളോട് കൂടിയ വൃണ രോഗിയായി ഭവിക്കും.

7.    പ്രാണിഹിംസ ചെയ്തവൻ കുഷ്ഠരോഗിയായിത്തീരും

8.    വസ്ത്രം മോഷ്ടിച്ചവൻ ശ്വിത്രം (പാണ്ടു) രോഗിയായി ഭവിക്കും.

9.    സർപ്പദംശം ഏറ്റവൻ വിസർപ്പരോഗിയായിത്തീരും.

10.    അന്നത്തെ മോഷ്ടിച്ചവൻ അജീർണ്ണരോഗിയായിത്തീരും.

11.    മലമൂത്രവിസർജ്ജനം ചെയ്തിട്ടു ശൗചവിധിയെ അനുഷ്ടിക്കാതെ ഭക്ഷണം കഴിക്കുന്നവൻ സ്രവൽഗുദരോഗിയായി ഭവിച്ച് വലുതായ വേദനയെ അനുഭവിക്കുന്നു.

12.    വിഷം, ബന്ധനം, ആയുധം മുതലായവ കൊണ്ട് ജീവഹാനിയെ ചെയ്യുന്നവൻ ജന്മ ജന്മാന്തരങ്ങളിൽ കൂടിയും തിരിച്ചറിയാൻ കഴിയാത്ത രോഗമുളളവനായിത്തീരും.  അവന്റെ രോഗം നിശ്ചയിക്കുന്നതിന് വൈദ്യൻ ശക്തനാവുകയില്ല.

മേൽപ്പറഞ്ഞ ഉദാഹരണങ്ങളെ പരിശോധിക്കുമ്പോൾ ‘സദ്‌വൃത്തചര്യ’ ആരോഗ്യ സംരക്ഷണത്തിന് പരമപ്രധാന പങ്കുവഹിക്കുന്ന ഒന്നാണെന്നും, അതിൽ നിന്നുളള വ്യതിചലനം രോഗത്തിനു കാരണമായിത്തീരുമെന്നും ഉള്ള സന്ദേശമാണ് വ്യക്തമാകുന്നത് എന്ന് മനസ്സിലാക്കാം.  പാപകർമ്മാനുഷ്ഠാ നത്താൽ വ്യക്തിയുടെ മാനസീക നിലയിൽ ഉണ്ടാകാനിടയുളള അസംന്തുലി താവസ്ഥയും, സമ്മർദ്ദങ്ങളും ശരീരത്തിലേക്ക് കൂടി പ്രതിഫലിക്കുകയും (‘മന:ശ്ശരീരയോസ്താപം പരസ്പരവദിവ്രിജേത്’)  അതു ശാരീരികമായ മറ്റു രോഗങ്ങൾക്കു കൂടി വഴി വയ്ക്കുന്നതായി നമുക്ക് മനസ്സിലാക്കാൻ കഴിയും.

 

യശ്ശശരീരനായ വൈദ്യവാചസ്പതി  എൻ.കെ.പത്മനാഭൻ വൈദ്യർ

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.