അടുക്കളയിലേക്ക് ചില പൊടികൈകള്‍

അടുക്കളയിലേക്ക് ചില പൊടികൈകള്‍

Preparing actions for vegetable salad on kitchen table. Focus on
*ഫ്‌ളാസ്‌ക്ക് ഉപയോഗിക്കാതെ വയ്ക്കുന്ന സമയത്ത് അതിനുള്ളിൽ ഒരു ചെറിയ സ്പൂൺ പഞ്ചസാര ഇട്ടുവയ്ക്കുക. ഫ്‌ളാസ്‌ക്കിനുള്ളിൽ ദുർഗന്ധം ഉണ്ടാവില്ല.
* മുട്ട പൊട്ടിച്ചൊഴിക്കുമ്പോൾ അതിനുള്ളിൽ മുട്ടത്തൊണ്ടിന്റെ ചെറിയ കഷണം വീണുപോയാൽ സ്പൂൺ കൊണ്ട് എടുക്കാൻ ശ്രമിക്കാതെ ഒരു വലിയ കഷണം മുട്ടത്തൊണ്ടു കൊണ്ട് എടുക്കുക. ചെറിയ കഷണം വലിയ കഷണത്തിലേക്ക് എളുപ്പത്തിൽ ഒട്ടിപ്പിടിക്കും.
* മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ റിഫൈൻഡ് ഓയിൽ പുരട്ടി വച്ചിരുന്നാൽ ഏറെനാൾ കേടുകൂടാതെ ഇരിക്കും.
* കത്തിയിൽ തുരുമ്പു പിടിച്ചാൽ ഒരു സവാള മുറിച്ചതു കൊണ്ട് ഉരച്ചശേഷം അമർത്തിത്തുടയ്ക്കുക.
* പ്ലാസ്റ്റിക് പാത്രങ്ങളിലെ ദുർഗന്ധം കളയാൻ ഒരു രാത്രി മുഴുവൻ അതിൽ ന്യൂസ്‌പേപ്പർ നിറച്ചു വയ്ക്കുക.
* അടുക്കളയിലെ ഡസ്റ്റ്ബിന്നിൽ വേസ്റ്റ് ഇട്ടു തുടങ്ങും മുമ്പ് അൽപം ഉപ്പു വിതറുക. ദുർഗന്ധം ഉണ്ടാവില്ല.
* പപ്പടം പൂപ്പൽ പിടിക്കാതിരിക്കാൻ ബ്ലോട്ടിങ് പേപ്പറിട്ട ജാറിൽ സൂക്ഷിക്കുക.
* കാപ്പിപ്പൊടി ചില്ലുകുപ്പിയിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ കട്ടപിടിക്കാതിരിക്കും.
* അരിയിലും പയറിലും മറ്റും ഉണക്കിയ പാവയ്ക്ക വറ്റൽ ഇട്ടുവച്ചാൽ പ്രാണിശല്യം ഒഴിവാക്കാം.
* പൊട്ടിച്ച തേങ്ങ ബാക്കി വന്നാൽ ഫ്രെഷായി ഇരിക്കാൻ തേങ്ങാമുറിയിൽ അൽപം ഉപ്പു പുരട്ടിയശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുക.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.