ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

hiതെരഞ്ഞെടുപ്പ് സംബന്ധിച്ച് രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങള്‍ ശാസ്ത്രജ്ഞയായ ഡോ. ആശ നായര്‍ ജൂലൈയില്‍ ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു.സ്വാമിയുടെ അതീന്ദ്രിയ ജ്ഞാനത്തില്‍ വിശ്വാസമുണ്ടായിരുന്നിട്ടും തികച്ചും സെന്‍സേഷണലായ ലേഖനമായതിനാലാണ് ഞങ്ങള്‍ ഇത് ജൂലൈ എഡിഷനില്‍ പ്രസിദ്ധീകരിക്കാതിരുന്നത്.ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന സാഹചര്യത്തില്‍ സ്വാമിയുടെ അതീന്ദ്രിയ ജ്ഞാനത്തിന്റെ ശക്തി നമുക്ക് വായിച്ചറിയാം..

രാഷ്ട്രീയപാര്‍ട്ടികളേയും നേതാക്കളേയും കുറിച്ച് ആത്മീയ ഗുരുവായ രാജ ഗുരു സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ നടത്തിയ പ്രവചനങ്ങള്‍ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. മനുഷ്യമനസ്സുകളെക്കുറിച്ചുള്ള അഗാധമായ പഠനവും ആത്മീയതയും അദ്ദേഹത്തെ കാലഘട്ടത്തിന്റെ പ്രവാചകനാക്കി.

പ്രശസ്ത താരം മോഹന്‍ലാലിന് പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സ്വാമിയുടെ പ്രവചനം അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നു. ആ സമയത്താണ് ലാലിസം പരിപാടിയുമായി ബന്ധപ്പെട്ട് താരത്തിന് ബുദ്ധിമുട്ടുകളുണ്ടാവുന്നത്. ഇത് കൂടുതല്‍ ആളുകളെ അദ്ദേഹത്തിലേക്ക് അടുപ്പിക്കാന്‍ കാരണമായി.

ഉത്രാടം തിരുനാള്‍ എച്.എച് പദ്മനാഭ ദാസ ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളെ പല പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിച്ച സ്വാമി പ്രശസ്തരായ വ്യക്തികളുടെ വിജയവും തോല്‍വിയും പ്രകൃതി ദുരന്തങ്ങളും അപകടങ്ങളുമെല്ലാം നേരത്തേ പ്രവചിച്ചിരുന്നു.
തന്റെ ഏഴാം വയസ്സില്‍ അച്ഛന്റെയും മുത്തച്ഛന്റെയും മരണം പ്രവചിച്ചതോടെയാണ് സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ പ്രവചനസിദ്ധി വീട്ടുകാര്‍ തിരിച്ചറിഞ്ഞത്. എ കെ ആന്റണിയുടെ രാജിയെ സംബന്ധിച്ച പ്രവചനം കൂടുതല്‍ ആളുകളെ സ്വമിയിലേക്ക് അടുപ്പിച്ചിരുന്നു. ലോകത്തെ പിടിച്ചു കുലുക്കിയ സുനാമി ദുരന്തം പ്രവചിച്ചതിനെ തുടര്‍ന്ന് 21ാം വയസ്സില്‍ അദ്ദേഹം കേരള സര്‍ക്കാരിന്റെ മദര്‍ തെരേസ അവാര്‍ഡിന് അര്‍ഹനായി.

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ വായിക്കാം.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.