ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

modiബി.ജെ.പിയുടെ വിജയം ശാശ്വതമല്ല !

ഭാരതീയ ജനതാ പാര്‍ട്ടിയെ വിചിത്ര വിജയത്തിലേക്ക് നയിച്ചത് ബുധന്റേയും ചന്ദ്രന്റേയും ഗുണപരമായ പ്രകമ്പനമാണ്. അതേസമയം പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ പ്രാപ്തനായ കേതു അരികില്‍ ബലവാനായി നില്‍ക്കുന്ന കാര്യം പാര്‍ട്ടി അധികാരികളുടെ ഓര്‍മ്മയില്‍ ഉണ്ടാവണം. നിലവിലെ ബി.ജെ.പിയുടെ വിജയം ശാശ്വതമല്ല, അപ്രതീക്ഷിതമായുള്ള പരാജയങ്ങള്‍ പാര്‍ട്ടി ഏറ്റുവാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം, തങ്ങളുടെ തോല്‍വിയില്‍ കൈകൊട്ടി ചിരിക്കാനുള്ള അവസരം ശത്രുക്കള്‍ക്ക് നല്‍കാതെ ഉചിതമായ കര്‍മ്മങ്ങള്‍ വേണ്ടപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാണ്. നരേന്ദ്ര മോദി അമിത് ഷാ സംഘം ചരിത്രങ്ങള്‍ സൃഷ്ടിക്കും. നരേന്ദ്ര മോദിക്ക് തന്റെ ഏതൊരു ശത്രുവിനേയും വശത്താക്കാനുള്ള ആകര്‍ഷണ വലയം ബുധന്‍ പ്രദാനംചെയ്യുന്നതാണ്, എങ്കിലും അദ്ദേഹത്തെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ കുറവായിരിക്കും. ആയുധമുപയോഗിക്കാതെ വ്യത്യസ്ഥമായ രീതിയില്‍ നരേന്ദ്ര ഭായുടെ ജീവന്‍ അപഹരിക്കാനുള്ള പദ്ധതി ശത്രുക്കള്‍ തയ്യാറാക്കുന്നതായി കാണുന്നു. ശത്രുക്കളുടെ രഹസ്യ നീക്കങ്ങളാല്‍, രാഷ്ട്രത്തിനുവേണ്ടി ഒരു ജീവിതം ഹോമിച്ച മഹാനായ പ്രധാന മന്ത്രിക്ക് ഒരാപത്തും വരുത്താതിരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയിലെ ചിലരുടെ രാശിയും കൃത്യമായ താന്ത്രിക നീക്കങ്ങളുമാണ് ഇത്തവണ അവര്‍ക്ക് ഗുണകരമായത്, പക്ഷേ ബി.ജെ.പിയുടെ രാശി സ്ഥിരമായുള്ള വിജയം നല്‍കുന്നതല്ല. രാജ്യത്ത് നല്ലൊരു ഭരണം കാഴ്ചവെക്കാന്‍ ബി.ജെ.പിക്ക് സാധിക്കട്ടെ, അതിനായി നേതാക്കള്‍ തങ്ങളുടെ പ്രഭാ
വലയത്തിന്റെ നിലവിലെ അവസ്ഥ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തി വേണം മുന്നോട്ട് പോകേണ്ടത്. ആത്മാര്‍ത്ഥമായി ഇടപ്പെടുന്ന അമിത് ഷാക്ക് ആരെങ്കിലും ഭീഷണി
യായി മാറിയാല്‍, ആ അദ്ധ്യായം അസ്തമിക്കുന്നതായിരിക്കും, അത്രയ്ക്ക് ശക്തമാണ് അമിത് ഷായെ പരിപാലിക്കുന്ന ഗ്രഹത്തിന്റെ ഊര്‍ജ്ജം. എന്നാല്‍ ഷായുടെ മകനെ കേതു ദുഃഖിപ്പിക്കാന്‍ വകയുണ്ട്, പിതാവിനെ പോലെ അത്ര ശക്തമല്ല മകനിലെ പ്രഭാവലയത്തിന്റെ പ്രകമ്പനം. രാഹുവിന്റേയും വളരെ വലിയ ഈശ്വരാനുഗ്രഹത്തിന്റേയും ഉടമകൂടിയാണ് അമിത് ഷാ.
congressകോണ്‍ഗ്രസ്സിന്റെ പരാജയത്തിന് പിന്നിലെ വാസ്തവങ്ങള്‍

ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ രാശിയുള്ള പ്രധാന പാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തന്നെയാണ്. അതിശക്തമായ വ്യാഴത്തിന്റെ പ്രഭാവലയമാണ് കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്നത്. ബുധന്റെ അനുഗ്രഹം ഉള്ളതിനാല്‍ ഇരു ചിന്തയില്ലാതെ ജാതിമതഭേദമന്യേ ആ പ്രസ്ഥാനത്തില്‍ ജനം ആകൃഷ്ടരായി അണിചേരുകയും ചെയ്യും, എന്നാല്‍ അതിലെ കേതുവിന്റെ സ്വാധീനം ചില രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കും കുഴപ്പങ്ങള്‍ക്കും ഹേതുവായി മാറും. കരുത്തും കാര്യക്ഷമതയും വാഹനത്തിനുള്ളതുപോലെ തന്നെ പാര്‍ട്ടിക്കള്‍ക്കും വ്യക്തികള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. പാര്‍ട്ടികള്‍ വാഹനം പോലെയാണ്, ഡ്രൈവര്‍ മദ്യപിച്ച് വാഹനം അപകടത്തില്‍പ്പെടുത്തിയാല്‍ അതിന്റെ ചീത്തപ്പേരു പേറേണ്ടിവരുന്നത് വാഹനത്തിനും കൂടിയാണ്. കോണ്‍ഗ്രസ്സ് ഇന്ന് നേരിടുന്ന പരാജയങ്ങളുടെ മൂലകാരണം പാര്‍ട്ടിയിലെ തന്നെ ചില പ്രധാന വ്യക്തികളുടെ നവദോഷങ്ങളാണ്. കാലില്‍ മുള്ളിരിക്കുന്നിടത്തോളം കാലം സുഖപ്രദമായ സഞ്ചാരം സാധ്യമല്ലല്ലോ.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.