ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

sonia-759സോണിയുടെ ദുഃഖത്തിന് കാരണം സ്വന്തം ഗ്രഹങ്ങള്‍

സോണിയ ഗാന്ധിയിലെ ഗുരുവിന്റെ സ്വാധീനം നല്ല സ്ഥാനത്തല്ല, അവരെ പിന്തുണച്ചിരുന്ന ശുക്രനും കുജനും വിപരീത സ്ഥാനത്താണ് ഇപ്പോള്‍ നിലകൊള്ളുന്നത്. സോണിയയുടെ പ്രഭാവലയത്തെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ കെല്‍പ്പുള്ള ഊര്‍ജ്ജങ്ങളാണ് അവരുടെ ഗ്രഹങ്ങളില്‍ നിന്നും അവര്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ശാരീരിക മാനസ്സിക അസ്വസ്ഥതകളും പരാജയങ്ങളും ഗുരുതരമായ ചില രോഗങ്ങളും മേല്‍പ്പറഞ്ഞ കാരണത്താല്‍ ഉണ്ടാകാനിടയുണ്ട്, ഔഷധങ്ങളും പ്രശ്‌നപരിഹാരങ്ങളും ഫലിക്കാന്‍ പ്രസ്തുത വിപരീത അവസ്ഥ കാലതാമസം വരുത്തും. സോണിയയുടെ കുടുംബത്തിന് പദവിയും പണവും ഈശ്വരന്‍ നല്‍കിയെങ്കിലും തങ്ങളുടെ ജീവിത വിജയത്തിനായുള്ള ചില വിദ്യകള്‍ അവര്‍ക്ക് ലഭിക്കാതെ പോയി. പ്രസ്തുത കുടുംബത്തിന് ആര്‍ഷഭാരത ആചാരങ്ങളില്‍ വിശ്വാസമോ വേണ്ടത്ര അറിവോ ഉള്ളതായി തോന്നുന്നില്ല, അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ രാജീവ് ഗാന്ധിയുടെ ആത്മാവിന്റെ നിലവിലെ അവസ്ഥയെ കുറിച്ച് അവര്‍ തിരക്കുമായിരുന്നു.

rajivരാജീവ് ഗാന്ധിയുടെ ആത്മാവ് അലഞ്ഞുതിരിയുന്നു

രാജീവ് ഗാന്ധി മരണപ്പെട്ട ദിവസത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്, ജനന തീയതിപോലെ തന്നെ മരണതീയതിക്കും വളരയെറെ പ്രാധാന്യമുള്ള സത്യം പലരും അറിയുന്നില്ല. മരണ ദിവസത്തെ ആസ്പദമാക്കി മരണപ്പെട്ട വ്യക്തിയുടെ നിരവധി കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. പണവും അധികാരവും തേടിപായുന്നതിനാല്‍, ഇത്തരം ഗോപ്യമായ കാര്യങ്ങള്‍ പഠിക്കാനോ അതിനു വേണ്ടിയുള്ള പരിഹാരങ്ങള്‍ ചെയ്യാനോ പ്രാപ്തരായ കര്‍മ്മികള്‍ ഇല്ലെന്നുള്ളത് മറ്റൊരു വാസ്തവം. രാജീവ് ഗാന്ധിയുടേത് അപമൃത്യുവാണ്, കൂടാതെ അന്നേ ദിവസം മരണമടഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ ആത്മാവ് മോക്ഷം ലഭിക്കാതെ ഭൂമിയില്‍ തന്നെ അലഞ്ഞു തിരിയുകയാണ്. പിതൃശാന്തി ലഭിക്കാത്തിടത്തോളം കാലം അവരുടെ കുടുംബത്തിനും അനുബന്ധ വ്യക്തികള്‍ക്കും പ്രസ്ഥാനത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിജയവും സമാധാനവും സുരക്ഷയും ഉണ്ടാകുമെന്ന് കരുതേണ്ടതില്ല. ഗാന്ധി കുടുംബത്തിന് മനുഷ്യായുസ്സ് പൂര്‍ത്തീക്കരിക്കാതെ മരണം വരിക്കാന്‍ സാധ്യത ഏറെയാണ്. ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി ഇനി അടുത്താരെന്നുള്ളത് അവര്‍ക്കറിയില്ല.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.