ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

rahul gandhi 121116രാഹുല്‍ ഗാന്ധിയെക്കാളും രാശി പ്രിയങ്ക ഗാന്ധിക്ക്

കുജന്റെ ചില ദോഷങ്ങള്‍ കാരണം രാഹുല്‍ ഗാന്ധിക്ക് അമ്മയെ പോലെതന്നെ പങ്കാളി വാഴാനുള്ള യോഗം കുറവാണ്. രവിയുടെ സ്വാധീനമുള്ളതിനാലാണ് അദ്ദേഹത്തിന് നേതൃനിരയിലേക്കുള്ള പിന്തുണ ലഭിക്കുന്നത്. ഗുണകരമായ ശനിയുടെ അനുഗ്രഹമുള്ളതിനാല്‍ സമൂഹത്തിനായി ശുഭകര്‍മ്മങ്ങള്‍ ചെയ്യാന്‍ മുന്‍കൈയെടുക്കും. എന്നിരുന്നാലും കുജന്റേയും കേതുവിന്റേയും ശക്തമായ ഇടപെടല്‍ അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതാണ്. പ്രധാന മന്ത്രി പദവിയാണ് രാഹുല്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ അദ്ദേഹത്തെക്കാളും ആ പദവിയില്‍ ശോഭിക്കാന്‍ യോഗം കാണുന്നത് പ്രിയങ്ക ഗാന്ധിക്കാണ്. രാഹുലിന് അദ്ദേഹത്തിന്റെ അമ്മ നിലവില്‍ വഹിക്കുന്ന അധ്യക്ഷത പദവിയാണ് അഭികാമ്യം. പ്രിയങ്കയിലെ രാഹുവിന്റെ പ്രതികൂല സ്വാധീനം അവരുടെ പ്രയാണങ്ങളെ നിഷ്ഫലമാക്കാന്‍ കഴിവുള്ളവയായതിനാല്‍ വളരെ മുന്‍കരുതലോടുവേണം പ്രവര്‍ത്തിക്കാന്‍. പറയുമ്പോള്‍ എല്ലാം പറയണമല്ലോ, വ്യാഴത്തിന്റെ സ്വാധീനം ശോഷിക്കുന്നതിനാല്‍ ആ കുടുംബത്തില്‍ നിന്നും അധികാരം കാലക്രമേണ ജനകരങ്ങളില്‍ ഒഴുകിയെത്താനുള്ള സാധ്യതകളാണ് ദര്‍ശനത്തില്‍ തെളിയുന്നത്. എന്തായാലും കര്‍മ്മ ഫലത്തിനൊത്ത് ഗുണദോഷങ്ങള്‍ പ്രതീക്ഷിക്കാം.
oomen_chandy_8466f_0-1423052453ചാണ്ടികളെ കാത്ത് ചതിക്കുഴികള്‍

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മാത്രമല്ല അദ്ദേഹത്തിന്റെ മകനും അച്ഛനെപോലെതന്നെ ഉയര്‍ച്ചയും ഉപദ്രവങ്ങളും നേരിടേണ്ടിവരും. സര്‍പ്പ ദോഷമുള്ളതിനാല്‍ മനസമാധാനം നശിച്ച ജീവിതം ഇരുവര്‍ക്കും തുടരേണ്ടതായി വരും. സര്‍പ്പങ്ങള്‍ സത്യമുള്ളതാണ്, നാഗകടാഷമുള്ള കുടുംബം സര്‍പ്പകോപം ഏറ്റുവാങ്ങുന്ന കര്‍മ്മങ്ങള്‍ക്ക് പങ്കുവഹിച്ചതിനാല്‍ ഇരുവരുടേയും ഭാവിയെ കാര്‍ന്നു തിന്നാന്‍ അവയിടവരുത്തും. വിവിധ മാധ്യമങ്ങളിലൂടെ പല അവസരങ്ങളില്‍, ഉമ്മന്‍ ചാണ്ടി നേരിടാന്‍ പോകുന്ന അപകടവും അദ്ദേഹത്തിന്റെ വിവാദങ്ങളും ശത്രുതാ പ്രശ്‌നങ്ങളും മറ്റും ഞാന്‍ പ്രവചിച്ചത് ചാണ്ടികുടുംബത്തിന് അറിയുന്നതാണ്. അറിയുന്ന കുടുംബമായതിനാല്‍ കൂടുതല്‍ പ്രവചിച്ച് ആരേയും പ്രയാസപ്പെടുത്താന്‍ തയ്യാറല്ല, പോകുന്ന വഴിക്കുള്ള അപകടങ്ങളും ദുരിതങ്ങളും മുന്നേ കാണുന്നതിനാലാണ് അവയെ കുറിച്ച് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നത്, എന്നാല്‍ പരമ സത്യങ്ങളെ അജ്ഞതയാല്‍ അവഗണിക്കുന്നവരെ ആര്‍ക്കാണ് സഹായിക്കാന്‍ കഴിയുക. രോഗ ശമനത്തിനായി നല്ല വൈദ്യനേയും പ്രശ്‌നപരിഹാരത്തിനായി യോഗ്യനായ കര്‍മ്മിയേയും അറിവിനായി സദ് ഗുരുക്കളേയും സന്തുഷ്ട കുടുംബത്തിനായി ഉത്തമ പങ്കാളിയേയും യോഗമുള്ളവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.