ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍: രാജ ഗുരുസ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയുടെ പ്രവചനങ്ങളിലൂടെ…

chennithalaരമേശ് ചെന്നിത്തല ചതിക്കപ്പെടും

ദൈവീക ഊര്‍ജ്ജമുള്ള പ്രത്യേക പ്രഭാവലയത്തിനുടമയാണ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ ഗ്രഹനിലയും പ്രഭാവലയത്തിന്റെ ഭേദഗതികളും ഗൗരവമായി പഠിക്കാന്‍ എനിക്ക് ഇടവന്നിട്ടുണ്ട്. കുജന്റെ നിരവധി ഗുണങ്ങള്‍ അദ്ദേഹത്തിനുള്ളതിനാല്‍ സേനാധിപതിയായും ശക്തനായ നേതാവായും അംഗീക്കരിക്കപ്പെടും. ശനിയുടെ വിപരീത പ്രകമ്പനം ഏറെ പ്രയാസ്സങ്ങള്‍ സൃഷ്ടിക്കും. അദ്ദേഹം ചെയ്യുന്ന ധാര്‍മിക കര്‍മ്മങ്ങളുടെ മഹത്വം പ്രകീര്‍ത്തിക്കപ്പെടുകയില്ല. ശക്തമായ ഏതാനും ഗ്രഹങ്ങളുടെ പിന്തുണ ഉണ്ടെങ്കിലും, ചില ഗ്രഹങ്ങളുടെ പ്രകമ്പനം അദ്ദേഹത്തെ വരിഞ്ഞു കെട്ടും. ചന്ദ്രന്റെ സ്വാധീനം ചില അവസരങ്ങളില്‍ ഗുണകരമല്ലാത്തതിനാല്‍ പ്രലോഭനങ്ങളില്‍ അകപ്പെടുകയും തന്റെ വാക്കുകളില്‍ വ്യതിയാനങ്ങള്‍ നേരിടുകയും ചെയ്യും, ഇതേതുടര്‍ന്ന് ഏറെ മോശമായ പ്രതിച്ഛായക്ക് കാരണമായി തീരും. കൊടിയ ദുഷ്‌പേരിനും മാനഹാനിക്കും യോഗം കാണുന്നു. ഇദ്ദേഹത്തില്‍ ആഭിചാര കര്‍മ്മങ്ങള്‍ വേഗം സ്വാധീനിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതാണ്. ശത്രുക്കള്‍ക്ക് വേണ്ട സഹായങ്ങള്‍ ഒപ്പം നില്‍ക്കുന്നവരില്‍ നിന്നും ലഭിക്കും. കരുതലോടെ ഉന്നംവെച്ചാല്‍ ശത്രുക്കള്‍ക്ക് അദ്ദേഹത്തിന്റെ മസ്തകത്തെ കണ്ടെത്തി പരാജയപ്പെടുത്താനാകും. അധര്‍മ്മികളുടെ പ്രശംസയും സഹായസഹകരണങ്ങളും ഏറിടും. ഈശ്വര സേവകള്‍ക്ക് കര്‍മ്മ ശുദ്ധിയില്ലാതെ ധനം ചിലവാക്കിയതുകൊണ്ട് മാത്രം പരിഹാരം ലഭിക്കില്ലെന്ന യഥാര്‍ത്ഥ്യം വരും നാളുകളില്‍ അദ്ദേഹം സ്വയം തിരിച്ചറിയും. ഒരു മനുഷ്യന് ഉണ്ടാകുന്ന സര്‍വ്വ നല്ലതിന്റേയും നാശത്തിന്റേയും ഉത്തരവാദി ഒരുപരിധിവരെ അവര്‍ തന്നെയാണ്. നവദോഷങ്ങളിലെ വെളിപ്പെടുത്താനാവാത്ത ചില ദോഷങ്ങള്‍ കാരണമാണ് അദ്ദേഹം ഏറെ ആഗ്രഹിക്കുന്ന പദവി ലഭിക്കാത്തതിന് കാരണം.

PINARAYI VIJAYAN  CPM  STATE  SECRETARY

പിണറായി വിജയനെ കാത്തിരിക്കുന്നത് പ്രശ്‌നങ്ങള്‍

ലോകത്തില്‍ മാനവരാശിയുടെ ഉന്നമനത്തിനായി ഏറ്റവും അധികം നന്മകള്‍ ചെയ്ത ഒരു പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിരവധി സഖാക്കള്‍ ചോര നല്‍കി വാര്‍ത്തെടുത്ത ആ പ്രസ്ഥാനത്തിന്റെ പ്രതിയോഗികള്‍ അതിനുള്ളില്‍ തന്നെ അധിവസിക്കുന്നതിനാല്‍ പുറത്തു നിന്നുള്ള ശത്രുവിനെ ഭയക്കേണ്ടതില്ല. രവിയുടെ ശക്തമായ ഊര്‍ജ്ജമാണ് ആദ്യകാലം മുതല്‍ക്കേ പാര്‍ട്ടിയെ വിജയിപ്പിച്ചിരുന്നത്, എന്നാല്‍ കേതുവിന്റെ ദോഷകരമായ പ്രകമ്പനം ചുവപ്പിനെ കറുപ്പിക്കും. അതേസമയം സി.പി.ഐ നിലനിന്നുപോകും, അതിലെ ഗുരുവിന്റെ കടാക്ഷം ദോഷങ്ങള്‍ വരുത്തുകയില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) വരും നാളുകളില്‍ ചരിത്രത്താ
ളുകളില്‍ ഇടം നേടും. ജനഹൃദയങ്ങളില്‍ നിന്നും പിണറായി വിജയന്‍ തുടച്ചുനീക്കപ്പെടും. കോടിയേരി ബാലകൃഷ്ണന് കുജനും ബുധനും രാഹുവും മംഗളകരമായ നേട്ടമാണ് പ്രദാനംചെയ്യുന്നത്. ബാഹ്യശക്തികളുടെ സ്വാധീനത്തില്‍ അകപ്പെടാതെ യുക്തിപരവും നിസ്വാര്‍ത്ഥവുമായി പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ പതനത്തിന് മുന്നേ മുഖ്യമന്ത്രിയായി അനുഗ്രഹിക്കപ്പെടുന്നതുമായിരിക്കും. രാഹുവും കേതുവും കോടിയേരി കുടുംബത്തെ കണ്ണുനീര്‍ കുടിപ്പിക്കാനുള്ള ചില കാരണങ്ങള്‍ സൃഷ്ടിക്കും, ഇത് സഖാവിന്റെ സമാധാനത്തെ ബാധിക്കും.

 

പ്രഭാവലയത്തിന്റെ കാന്തികശക്തി അനുഭവിച്ചറിയുക

ആറാം ഇന്ദ്രിയത്തേയും ആകര്‍ഷ കാന്തയേയും ആസ്പദമാക്കിയുള്ളതാണ് സ്വാമിയുടെ പ്രവചനങ്ങള്‍. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും സാധിക്കുന്ന ആകര്‍ഷ കാന്ത(aura mechanism)യില്‍ അദ്ദേഹം അഗ്രഗണ്യനാണ്. ജീവിതത്തെയും ഭാവിയെയും മാറ്റിമറിക്കാന്‍ കഴിയുന്ന ഊര്‍ജമുള്ള അദ്ദേഹം എല്ലാ അര്‍ത്ഥത്തിലും ഒരു അഘോരി ആണ്. ഭാഗ്യവശാലോ അപ്രതീക്ഷിതമായോ അദ്ദേഹത്തെ കണ്ടുമുട്ടുന്നവരുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും അദ്ദേഹം പ്രവചിക്കും. ഒറ്റ നോട്ടത്തില്‍ തന്നെ മറ്റുള്ളവരുടെ ജീവിതം വായിച്ചറിയാന്‍ കഴിയുന്ന സിദ്ധിയെകുറിച്ച് അദ്ദേഹം തന്റെ വെബ് സൈറ്റില്‍ (www.rgshmb.info.) വിശദീകരിച്ചിട്ടുണ്ട്.

 

Photo Courtesy:Google/images may be subjected to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.