കുറ്റവാളികളുടെ പട്ടികയില്‍ നരേന്ദ്ര മോദി; ഗൂഗിളിന് നോട്ടീസ്
അലഹബാദ്: ലോകത്തെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ കാണിക്കുന്നതിനെതിരെ ഗൂഗിളിന് നോട്ടീസ്. അലഹബാദ് കോടതിയാണ് ഗൂഗിള്‍ സി.ഇ.ഒക്കും കമ്പനിയുടെ ഇന്ത്യന്‍ മേധാവിക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ഗൂഗിളിനെതിരെയും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലോകത്തിലെ പ്രധാന കൊടുംകുറ്റവാളികളെ തിരയുമ്പോള്‍ മോദിയുടെ ചിത്രം വരുന്നത് നീക്കം ചെയ്യണമെന്ന് നേരത്തെ ഗൂഗിളിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ നടപടികള്‍ ഇല്ലാതായതോടെയാണ് കോടതിയെ സമീപിച്ചതെന്നും അഭിഭാഷകന് സുശീല്‍ കുമാര്‍ മിശ്ര വ്യക്തമാക്കി. വിഷയത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിരുന്നെങ്കിലും ചിത്രങ്ങള്‍ മാറ്റിയിരുന്നില്ല. ആഗസ്റ്റ് 31ന് കോടതി വീണ്ടും കേസ് പരിഗണിക്കും.
Photo Courtesy : Google/ Images may be subjected to copyright