ആര്.എസ്.എസിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ആര്.എസ്.എസിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് സുപ്രീം കോടതി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചത് ആര്.എസ്.എസ് ആണെന്ന രാഹുലിന്റെ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഒരു സംഘടനയെ ഒന്നടങ്കം കുറ്റപ്പെടുത്താനാവില്ലെന്നും രാഹുലിന്റെ പ്രസ്താവന പൊതുജനത്തിന് ഗുണമോ ദോഷമോയെന്നത് പരിഗണിച്ച് കേസ് മുന്നോട്ട് പോകുമെന്നും കോടതി അറിയിച്ചു. ആര്.എസ്.എസ് സമര്‍പ്പിച്ച അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രാഹുലിന്റെ പരാമര്‍ശം അപകീര്‍ത്തികരമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. 2014ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ സമര്‍പ്പിച്ച ഹരജി മുംബൈ ഹൈകോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധിയുടെ വാദം കേള്‍ക്കുന്നതിനായി സുപ്രീംകോടതി കേസ് ജൂലൈ 27ലേക്ക് മാറ്റി.
Photo Courtesy : Google/ Images may be subjected to copyright